ജീവനക്കാരിയോട് മോശമായി പെരുമാറിയ കോഴിക്കോട് ജഡ്ജിക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട് കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയ ജുഡീഷ്യല്‍ ഓഫീസര്‍ക്കെതിരെ നടപടി. ജുഡീഷ്യല്‍ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെതാണ് നടപടി. കോഴിക്കോട് അഡീഷണല്‍ ജില്ലാ ജഡ്ജി എം സുഹൈബിനെതിരെയാണ് നടപടി.

ജഡ്ജിയുടെ ചേംബറില്‍ വെച്ച് സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് പരാതി. ജുഡീഷ്യല്‍ ഓഫീസറെ സംഭവത്തില്‍ നേരത്തെ അഡീഷണല്‍ ജില്ലാ ജഡ്ജിയെ വടകരയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ ഇന്ന് അടിയന്തര യോഗം ചേര്‍ന്ന ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് സുഹൈബിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

ജഡ്ജിയുടെ ചേംബറില്‍ നടന്ന സംഭവം ജുഡീഷ്യറിയുടെ സല്‍പേരിന് കളങ്കമാണെന്ന് യോഗം വിലയിരുത്തി. ജീവനക്കാരി ഇതുവരെ രേഖാമൂലം പരാതി നല്‍കിയിട്ടില്ല. സംഭവം സ്ഥിരീകരിച്ച് കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Leave a Reply

Your email address will not be published.

Previous Story

നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; വിജിലന്‍സ് റിപ്പോര്‍ട്ട്

Next Story

കൊയിലാണ്ടിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

Latest from Local News

കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ആയി നിയമിതനായ ഡോ.പി. സുനോജ് കുമാറിന് ജൻമനാട്ടിൽ ആവേശകരമായ സ്വീകരണം നൽകി

കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ആയി നിയമിതനായ ഡോ.പി. സുനോജ് കുമാറിന് ജൻമനാട്ടിൽ ആവേശകരമായ സ്വീകരണം നൽകി. ചെട്ടികുളം എ.കെ.ജി ലൈബ്രറി

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 01-07-25 ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 01-07-25.ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 01 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 01 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ജനറൽ  മെഡിസിൻ  വിഭാഗം. ഡോ. വിപിൻ 

കൗതുക കാഴ്ചയൊരുക്കി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ‘കുട്ടി തെരഞ്ഞെടുപ്പ് ‘

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ മാതൃക ഉപയോഗിച്ച് നടത്തിയ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി