കോടിക്കൽ ശാഖ മുസ്ലിം ലീഗ് ഓഫീസ് നാടിന് സമർപ്പിച്ചു

നന്തിബസാർ: മുസ്ലിംലീഗിന്റെ ഓഫീസുകൾ നാടിന്റെ ആശ്രയ കേന്ദ്രങ്ങളാണെന്നും പാവപ്പെട്ടവരുടെയും അശരണരുടെയും കണ്ണീരൊപ്പുന്ന സ്വാന്തന ഇടങ്ങളാണെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. എം.ചേക്കുട്ടി ഹാജി സ്മാരക സൗധം കോടിക്കൽ ശാഖ മുസ്ലിം ലീഗ് ആസ്ഥാന മന്ദിരത്തിന്റെ കെട്ടിടോദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ.

പി.വി അബൂബക്കർ സാഹിബിന്റെ നാമധേയത്തിലുള്ള ഓഡിറ്റോറിയം മുസ്ലിംലീഗ് ദേശീയ ജനറൽ സിക്രട്ടറി പി.കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്തു. തീരദേശത്ത് പാർട്ടിക്ക് പുത്തനുണർവ് നൽകി ഹൈടെക് ഓഫീസ് സംവിധാനം ഒരുക്കിയത് മാതൃകപരമാണെന്ന് കുഞ്ഞാലികുട്ടി പറഞ്ഞു.

മുസ്ലിംലീഗ് സംസ്ഥാന സിക്രട്ടറി കെ.എം ഷാജി മുഖ്യപ്രഭാഷണം നടത്തി. കോൺട്രാക്ടർ പി.കെ.കെ അബ്ദുള്ളക്കും ബിൽഡിംഗ് നിർമ്മാണത്തിന് നേതൃത്വം നൽകിയ ചെയർമാൻ പി.കെ ഹുസൈൻ ഹാജിയെയും ചടങ്ങിൽ ആദരിച്ചു. ഓഫിസിലേക്ക് ഒരു വർഷത്തെ ചന്ദ്രിക സ്പ്രാൺസർ ചെയ്ത സാജിദ് സജ വാർഷിക വരിസംഖ്യ കെ.എം ഷാജിക്ക് കൈമാറി. പി.കെ ഹുസൈൻ ഹാജി അധ്യക്ഷത വഹിച്ചു. പി കെ മുഹമ്മദലി കെട്ടിട നിർമ്മാണ റിപ്പോർട്ട് അവതരിപ്പിച്ചു. ടി.ടി ഇസ്മായിൽ, റഷീദ് വെങ്ങളം, കെ.പി മുഹമ്മദ്, വി പി ഇബ്രാഹിം കുട്ടി, സി. ഹനീഫ മാസ്റ്റർ, മഠത്തിൽ അബ്ദുറഹ്മാൻ, സി.കെ അബൂബക്കർ, വി പി ദുൽഖിഫിൽ, വർദ് അബ്ദുറഹ്മാൻ, അലി കൊയിലാണ്ടി, കെ.കെ റിയാസ്, പി വി നിസാർ, ഫസൽ തങ്ങൾ, ജാഫർ നിലയെടുത്ത്, പി റഷീദ, ശൗഖത്ത് കുണ്ടുകുളം സംസാരിച്ചു. കെ.പി കരീം സ്വാഗതവും പി.ബഷീർ നന്ദിയും പറഞ്ഞു. കോടിക്കലിൽ നിന്ന് ആരംഭിച്ച് ഞെട്ടിക്കരപാലം വരെ ശക്തിപ്രകടനവും ഷാഫി കൊല്ലത്തിന്റെ നേതൃത്വത്തിൽ ഇശൽ വിരുന്നും നടന്നു.

Leave a Reply

Your email address will not be published.

Previous Story

നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Next Story

എൻ.എസ്‌.എസ്‌. വിദ്യാർത്ഥികളുടെ സർഗ്ഗസല്ലാപം 

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 22 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 22 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽപ്രാക്ടീഷ്ണർ ഡോ : മുസ്തഫ മുഹമ്മദ്‌

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 22-02-2025 ശനിപ്രവർത്തിക്കുന്ന ഒ.പി.പ്രധാനഡോക്ടർമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 22-02-2025 ശനിപ്രവർത്തിക്കുന്ന ഒ.പി.പ്രധാനഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.സൂപ്പി 👉ജനറൽസർജറി ഡോ.രാഗേഷ് 👉ഓർത്തോവിഭാഗം ഡോ.ജേക്കബ്മാത്യു 👉ഇ.എൻടിവിഭാഗം ഡോ.സുമ’ 👉സൈക്യാട്രിവിഭാഗം ഡോ

സി.പി.എം ഏരിയാ ജാഥക്ക് ഉജ്ജ്വല സ്വീകരണം

കേരളത്തോടുള്ള കേന്ദ്രസർക്കാർ അവഗണനയ്ക്കെതിരെ സി.പി.എം കൊയിലാണ്ടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കാൽനട ജാഥയ്ക്ക് വിവിധ മേഖലകളിൽ ഉജ്വല സ്വീകരണം ലഭിച്ചു.ഏരിയാ സെക്രട്ടറി

കരുവൻപൊയിൽ മഹല്ല് പൂർവ വിദ്യാർഥി -കുടുംബ സംഗമം ഫെബ്രുവരി 23 ന് ഞായറാഴ്ച

കൊടുവള്ളി: കരുവൻപൊയിൽ മുനീറുൽ ഇസ്‌ലാം മഹല്ല് കമ്മിറ്റി സംഘടിപ്പിക്കുന്ന കുടുംബ സംഗമവും സ്വിറാത്തുൽ മുസ്തഖീം മദ്രസ പൂർവ വിദ്യാർഥി കൂട്ടായ്മ‌യും ഫെബ്രുവരി

മാധ്യമ പ്രവര്‍ത്തകനും ബ്രാന്റ് സ്ട്രാറ്റജിസ്റ്റുമായ മേപ്പയ്യൂര്‍ എള്ളോഴത്തില്‍ അനൂപ്.ഇ ബെംഗളൂരുവില്‍ അന്തരിച്ചു

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകനും ബ്രാന്റ് സ്ട്രാറ്റജിസ്റ്റുമായ മേപ്പയ്യൂര്‍ എള്ളോഴത്തില്‍ അനൂപ്.ഇ (41 – എക്‌സല്‍ ഇന്ത്യ, ഹൈദരാബാദ്) ബെംഗളൂരുവില്‍ അന്തരിച്ചു. അച്ഛന്‍: