സൈബർ തട്ടിപ്പുകളുടെ തലവൻ കൊൽക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസ് കൊച്ചി സിറ്റി സൈബർ പോലീസിന്റെ പിടിയിൽ

സൈബർ തട്ടിപ്പുകളുടെ തലവൻ കൊൽക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസ് കൊച്ചി സിറ്റി സൈബർ പോലീസിന്റെ പിടിയിൽ. ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കി കൊച്ചി കാക്കനാട് സ്വദേശിനിയിൽ നിന്നും നാലു കോടി രൂപ തട്ടിയ കേസിലാണ് അറസ്റ്റ്.
ഡൽഹിയിലെ ഐ സി ഐ സി ഐ ബാങ്കിൽ പരാതിക്കാരിയുടെ പേരിൽ മറ്റൊരാൾ ഒരു അക്കൗണ്ട് എടുത്തിട്ടുണ്ടെന്നും ഈ അക്കൗണ്ടിലൂടെ ഇയാൾ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾക്ക്‌ പുറമെ ലഹരിക്കടത്തും മനുഷ്യക്കടത്തും നടത്തുന്നുണ്ടെന്നും വീട്ടമ്മയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അക്കൗണ്ടിലുള്ളത് നിയമപ്രകാരമുള്ള പണമാണോന്ന് പരിശോധിക്കേണ്ടതുണ്ടെന്നും നിയമപ്രകാരമുള്ളതാണെന്നു കണ്ടെത്തിയാൽ പണം തിരികെ നൽകാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. അക്കൗണ്ടിലുള്ള മുഴുവൻ പണവും തങ്ങൾ നൽകുന്ന അക്കൗണ്ടിലേക്ക് ഓൺലൈൻ ട്രാൻസ്ഫർ ചെയ്യണമെന്നും അല്ലെങ്കിൽ പരാതിക്കാരിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. നേരത്തെ ഈ കേസിൽ അറസ്റ്റിലായ കൊണ്ടോട്ടി സ്വദേശികളിൽ നിന്നാണ് മുഖ്യ പ്രതിയെ കുറിച്ച് വിവരം ലഭിച്ചത്. കൊൽക്കത്ത പോലീസിന്റെ സഹായത്തോടെ ബംഗ്ളാദേശ് അതിർത്തിയായ കൃഷ്ണഗഞ്ചിൽ നിന്നാണ് കൊച്ചി സിറ്റി സൈബർ പോലീസ് പ്രതിയെ പിടികൂടിയത്. രാജ്യത്ത് വിവിധയിടങ്ങളിൽ നടക്കുന്ന സൈബർ തട്ടിപ്പുകളുടെ മുഖ്യ സൂത്രധാരൻ ആണ് ഇയാൾ. ഇയാൾക്ക് കംബോഡിയയിൽ തട്ടിപ്പ് സംഘങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്നും കോടിക്കണക്കിനു രൂപയാണ് തട്ടിയെടുത്തിട്ടുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്.
സൈബർ പോലീസ് എ സി പി മുരളിയുടെ നിർദ്ദേശപ്രകാരം പോലീസ് ഇൻസ്‌പെക്ടർ പി ആർ സന്തോഷ്, എ എസ് ഐ വി ശ്യാം കുമാർ, പോലീസ് ഓഫീസർമാരായ ആർ അരുൺ, അജിത് രാജ്, നിഖിൽ ജോർജ്, ഷറഫുദ്ധീൻ, ആൽഫിറ്റ് ആൻഡ്രൂസ് എന്നിവരടങ്ങുന്ന സംഘമാണ് കൊൽക്കത്തയിലെത്തി പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published.

Previous Story

ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവിൽപ്പന

Next Story

കൊയിലാണ്ടി വ്യാപാരഭവൻ പൂട്ടി സീൽ ചെയ്തു

Latest from Main News

കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി റൂട്ടിലെ യാത്രാദുരിതം പരിഹരിക്കാന്‍ 12 കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ അനുവദിക്കും

യാത്രാദുരിതം അനുഭവിക്കുന്ന കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി റൂട്ടില്‍ 12 കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ അനുവദിക്കാന്‍ തീരുമാനമായതായി കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എം.എല്‍.എ അറിയിച്ചു.

പത്തരമാറ്റോടെ പത്താംതരം വിജയിച്ച് പത്മാവതി അമ്മ

76-ാം വയസ്സിൽ പത്താം ക്ലാസ് തുല്യത പരീക്ഷ വിജയിച്ച കൊടുവള്ളി വാരിക്കുഴിത്താഴം അരിക്കോട്ടിൽ പത്മാവതി അമ്മ ആഗ്രഹപൂർത്തീകരണത്തിന്റെ സന്തോഷത്തിലാണ്. 1968-69 ൽ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മൂന്നു ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ വിട്ട് കോടതി

ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ്‌ ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കൾ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസം കൂടി നീട്ടി

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കൾ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസം കൂടി നീട്ടി. ഈ കാലാവധിയ്ക്കുള്ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ

എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി ഇന്ന് കേരളത്തിലെത്തും.

എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി ഇന്ന് കേരളത്തിലെത്തും. വൈകീട്ട് തിരുവനന്തപുരത്തെത്തുന്ന മിസ്ത്രി പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സ്ഥാനാര്‍ത്ഥി