വൈലോപ്പിള്ളി സ്മാരക ഗ്രന്ഥാലയവും വിഷൻ ട്രസ്റ്റ് കണ്ണാശുപത്രി പേരാമ്പ്രയും സംയുക്തമായി നേത്ര പരിശോധന, തിമിര നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ അഭിനീഷ് ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥാലയം പ്രസിഡണ്ട് രാജൻ കെ എം അധ്യക്ഷത വഹിച്ചു. വിഷൻ ട്രസ്റ്റ് കണ്ണാശുപത്രി പിആർഒ വിഷ്ണു, ബാബു എൻ പി, ഷിജിത്ത് ടിപി, ധനേഷ് കാരയാട് , ടി കെ രാജൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. സജിത് കുമാർ ഇ ടി, സുനി യുകെ, ജയദേവൻ എ, അനശ്വര അജിത്ത്, അനുജ സിഎസ്, ആർദ്രശ്രീ പി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ഗ്രന്ഥാലയം സെക്രട്ടറി പി ശ്രീനേഷ് സ്വാഗതവും രാമചന്ദ്രൻ ടികെ നന്ദിയും പറഞ്ഞു.