റെയ്ഡ് ശക്തമാക്കി എക്സൈസ്, 10 കുപ്പി വിദേശ മദ്യം പിടികൂടി

ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ് ന്റെ ഭാഗമായി കൊയിലാണ്ടി റേഞ്ചിലെ അസി:എക്സൈസ് ഇൻസ്പെക്ടർ ( ഗ്രേഡ്) പി.സി മനോജ് കുമാറും പാർട്ടിയും നന്തി ഇട റോഡിൽ നിന്ന് 10 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. മോട്ടോർ സൈക്കിളിൽ മദ്യം കടത്തിക്കൊണ്ട് വന്ന കുറ്റത്തിന് തിക്കോടി പാലൂർ തെക്കെ കൊല്ലൻ്റെ കണ്ടി വീട്ടിൽ രഘുനാഥൻ(62) നെതിരെ കേസെടുത്തു. അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി.സി. ബാബു, പ്രിവൻ്റീവ് ഓഫീസർ ( ഗ്രേഡ് ) ടി. വിശ്വനാഥൻ, സി ഇ ഒ കെ.എം. വിവേക് , വനിത സി ഇ എം.എ. ശ്രീജില, ഡ്രൈവർ കെ. സന്തോഷ്‌കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.