ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവിൽപ്പന

/

ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവിൽപ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ് ബീവറേജസ് കോര്‍പ്പറേഷൻ പുറത്തുവിട്ടത്. ഈ വര്‍ഷം ഡിസംബര്‍ 24,25 ദിവസങ്ങളിലായി ആകെ 152.06 കോടിയുടെ മദ്യ വിറ്റഴിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ തീയതികളിലായി 122.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.

ക്രിസ്മസ് ദിനമായ 25നും തലേദിവസമായ 24നുമുള്ള മദ്യവിൽപനയിൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24.50 ശതമാനത്തിന്‍റെ (29.92 കോടി) വര്‍ധനവാണ് ഉണ്ടായത്. മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച് മദ്യ വിലയിലുള്ള വര്‍ധനവും കൂടുതൽ തുകയ്ക്കുള്ള മദ്യവിൽപനക്ക് കാരണമായിട്ടുണ്ട്. ഈ വര്‍ഷം ഡിസംബര്‍ 25ന് ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ 54.64 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25ന് ഔട്ട്ലെറ്റുകളിലൂടെ 51.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ഡിസംബര്‍ 25ലെ വില്‍പനയിൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.84ശതമാനത്തിന്‍റെ വര്‍ധനവാണ് ഇത്തവണയുണ്ടായത്.

Leave a Reply

Your email address will not be published.

Previous Story

എ.കെ.ജി ഫുട്ബോൾ മേള; കൊയിലാണ്ടിയിൽ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

Next Story

സൈബർ തട്ടിപ്പുകളുടെ തലവൻ കൊൽക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസ് കൊച്ചി സിറ്റി സൈബർ പോലീസിന്റെ പിടിയിൽ

Latest from Main News

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ: എയർ കോൺകോഴ്സിന് 48 മീറ്റർ വീതി നിലനിർത്തണം ; എം.കെ. രാഘവൻ എം.പി

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പുനർവികസന പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്ന 48 മീറ്റർ വീതിയുള്ള എയർ കോൺകോഴ്സിന്റെ വീതി കുറക്കാനുള്ള

മണിയൂര്‍ പഞ്ചായത്തില്‍ മഞ്ചയില്‍ക്കടവ് വിനോദസഞ്ചാര കേന്ദ്രം മന്ത്രി പി എ മുഹമ്മദ് റിയാസ് ഒക്ടോബര്‍ 19-ന് നാടിന് സമര്‍പ്പിക്കും

പ്രകൃതി മനോഹാരമായ മണിയൂര്‍ പഞ്ചായത്തില്‍ വിനോദസഞ്ചാര കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നു. പതിയാരക്കരയില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട മനോഹരമായ മഞ്ചയില്‍ക്കടവിലാണ് മത്സ്യസഞ്ചാരി പദ്ധതിയുടെ ഭാഗമായി വിനോദസഞ്ചാര

കെവാഡിയയിൽ റോയൽ കിംഗ്ഡംസ് മ്യൂസിയത്തിന് ഒക്ടോബർ 31 ന് പ്രധാനമന്ത്രി തറക്കല്ലിടും

ദീപാവലിക്ക് ശേഷം ഒക്ടോബർ 30-31 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഗുജറാത്ത് സന്ദർശിക്കുമെന്നും ഈ വേളയിൽ എല്ലാ വർഷത്തെയും പോലെ,

കൊമ്പൻ ഗുരുവായൂർ ദേവസ്വം ഗോകുൽ ചെരിഞ്ഞു

കൊമ്പൻ ഗുരുവായൂർ ദേവസ്വം ഗോകുൽ ചെരിഞ്ഞു. ഉച്ചയോടെയാണ് ഗുരുവായൂർ ആനത്താവളത്തിൽ വെച്ച് അസ്വസ്ഥതകൾ അനുഭവപ്പെടുകയും ആന ചരിയുകയും ചെയ്തത്‌. കഴിഞ്ഞവർഷം കൊയിലാണ്ടിയിൽ

വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ മൂന്ന് വയസുകാരി അടക്കം രണ്ട് മരണം

വാല്‍പ്പാറയില്‍ വീടിന് നേരെ കാട്ടാന ആക്രമണം. മൂന്ന് വയസുകാരി അടക്കം രണ്ട് പേർ മരിച്ചു. വാല്‍പ്പാറ സ്വദേശിയായ അസ്‌ല (55), ഇവരുടെ