തണൽ ധന ശേഖരണത്തിന് ചായ പാർട്ടി

കൊയിലാണ്ടി : 2025 ജനുവരി 5 ന് കൊല്ലത്ത് സംഘടിപ്പിക്കുന്ന “തണൽ ചായ ” പദ്ധതിയുടെ ഫണ്ട് ഉദ്ഘാടനം നടന്നു.കൊല്ലം ബൈത്തുൽ റഹ്‌മ യിൽ നടന്ന ചടങ്ങിൽ പ്രൊഫ: ടി.കെ. ആലിക്കുട്ടിയിൽ നിന്നും ഫണ്ട് സ്വീകരിച്ച് പ്രമുഖ സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം നിർവഹിച്ചു. വൃക്ക രോഗികൾക്ക് ആശ്വാസമേകുന്ന തണൽ പ്രവർത്തനങ്ങൾ ജനം ഏറ്റെടുത്ത് വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യത്ഥിച്ചു .ചടങ്ങിൽ ചെയർമാൻ സിദ്ദീക്ക് കൂട്ടുമ്മുഖം അധ്യക്ഷനായി . കൗൺസിലർ എ . അസീസ് , ചീഫ് കോഡിനേറ്റർ അൻസാർ കൊല്ലം , അബ്ദുറഹ്മാൻക്കുട്ടി തറമലകം , കെ.വി അബ്ദുൾ സലാം , ഡോ: ശാഹുൽ ഹമീദ് , ജാബിർ ഷാർജ , സംഘാടക സമിതി ചെയർമാൻ മുത്തുക്കോയ തങ്ങൾ സംസാരിച്ചു . ടി.വി ജാഫർ , കെ.കെ. അബ്ദുൾ കലാം , എ.ടി.ഇബ്രാഹിം , ഷാനവാസ് അറഫാത്ത് , ഹാശിം പുന്നക്കൽ , ശെരീഫ് തമർ , വി.വി അബ്ദുൾമജീദ് , സത്യൻ കൊല്ലം , അമീൻ കൊളക്കണ്ടി, എ.ടി. ഇസ്മാഇൽ സംബന്ധിച്ചു

Leave a Reply

Your email address will not be published.