കൊയിലാണ്ടി: യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ റെയിൽവേ ഒരു വർഷം മുൻപ് ആരംഭിച്ച ഷൊർണൂർ-കണ്ണൂർ – സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനിന്റെയും കണ്ണൂർ-ഷൊർണൂർ എക്സ്പ്രസ് ട്രെയിനിന്റെയും സർവീസ് 2025 ജൂൺ ഒൻപത് വരെ നീട്ടിയതായി ദക്ഷിണ റെയിൽവേ ചീഫ് പാസഞ്ചർ ട്രാൻസ്പോർ ട്ടേഷൻ മാനേജർ അറിയിച്ചു. ദിവസവും ഈ സ്പെഷ്യൽ വണ്ടികൾ സർവീസ് നടത്തും.ഈ രണ്ടു വണ്ടികളുടെയും സർവീസ് ഡിസംബർ 31ന് അവസാനിക്കേണ്ടതായിരുന്നു . യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് 2025 ജൂൺ 9 വരെ സർവ്വിസ് നീട്ടിയത്
‘ഷൊർണൂർ-കണ്ണൂർ സ്പെ ഷ്യൽ എക്സ്പ്രസ് (നമ്പർ 06031) ഷൊർണൂരിൽനിന്ന് ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് യാത്ര തുട
ങ്ങും. രാത്രി 7.25-ന് കണ്ണൂരിലെത്തും. കണ്ണൂർ-ഷൊർണൂർ സ്പെ ഷ്യൽ എക്സ്പ്രസ് (നമ്പർ 06032) രാവിലെ 8.10-ന് കണ്ണൂരിൽനിന്ന് യാത്ര തുടങ്ങും. 11.45-ന് ഷൊർ ണൂരിൽ എത്തും. ഈ രണ്ട് വണ്ടികളും ദിവസവും സർവീസ് നടത്തുന്നത് നൂ റുകണക്കിന് യാത്രക്കാർക്ക് പ്രയോജനം ചെയ്യുന്നുണ്ട്.പരശുറാം ഉൾപ്പെടെയുള്ള തീവണ്ടികളിൽ തിരക്ക് കുറയ്ക്കാനും ഇതുകൊണ്ട് സാധിക്കുന്നുണ്ട്. ഈ രണ്ട് ട്രെയിനുകളും സ്ഥിരമായി സർവീസ് നടത്തണമെന്നാണ് യാത്ര ക്കാരുടെ ആവശ്യം.
Latest from Local News
ചേമഞ്ചേരി:- 2024-25 വർഷത്തിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് മെയിന്റനൻസ് ഗ്രാന്റ് ഇനത്തിൽ ലഭിച്ച 1,30,30,000 രൂപയുടെ പദ്ധതികൾ വാർഡടിസ്ഥാനത്തിൽ വിഭജിച്ചപ്പോൾ ഇരുപതാം വാർഡിനെ
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തും പന്തലായനി ഐ.സി.ഡി.എസും ചേർന്ന് ‘ഉയരെ 2025’ വനിതാ കലോത്സവം
അരിക്കുളം തൊണ്ടിച്ചങ്കണ്ടി ഫാത്തിമ (84) അന്തരിച്ചു. ഭർത്താവ് പരേതനായ അമ്മത് ഹാജി. മക്കൾ അബ്ദുറഹിമാൻ (സുജീറ ഹോട്ടൽ), ഷക്കീല, സുഹറ, സൈനബ,
അരിക്കുളം പോക്കളത്ത് അമ്മാളു അമ്മ (98) അന്തരിച്ചു. ഭർത്താവ് പരേതനായ കേളുക്കുട്ടി നായർ. മക്കൾ മാധവി അമ്മ, കുഞ്ഞിക്കണാരൻ നായർ (അരിക്കുളം
കൊയിലാണ്ടി:പുളിയഞ്ചേരി കൗസ്തുഭത്തിൽ വി. സരോജിനി അമ്മ (89) അന്തരിച്ചു. മുചുകുന്ന് യു.പി. സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. ഭർത്താവ് പരേതനായ ഇ. അപ്പുണ്ണി