മതേതരത്വത്തിന്റെ മണിനാദമായ പിറവിത്തിരുനാൾ –
ഡോ. ജോസഫ് മാർ തോമസ്
(സി.ബി.സി.ഐ. വൈസ് പ്രസിഡന്റ്.ബത്തേരി രൂപതാ ബിഷപ്പ്)
ക്രിസ്മസ് മനുഷ്യസ്നേഹത്തിന്റെയും ഹോദര്യത്തിന്റെയും അവതാരമാണ്. ബത്ലഹേമിലെ പുൽക്കൂട്ടിൽ പിറന്ന ദിവ്യ ശിശു ലോകത്തിനു നന്മയും സാഹോദര്യവും സ്നേഹവും പ്രത്യാശയും പകരുന്നു. എല്ലാ മതസ്ഥാപകരും മനുഷ്യസ്നേഹികളും മനുഷ്യാവകാശ സംരക്ഷകരും ആയിരുന്നു. മതം ഈശ്വരനുവേണ്ടിയല്ല; ജീവിക്കുന്ന മനുഷ്യനുവേണ്ടിയാണ്. എല്ലാ മനുഷ്യരും ഏകോദര സഹോദരങ്ങളെപ്പോലെ സൗഹൃദ ത്തിലും കരുതലിലും ശാന്തിയിലും ജീവിക്കുന്ന ഒരു ലോകമാണ് യേശുദേവൻ വിഭാവനം ചെയ്തത്.
കേരളത്തെക്കുറിച്ച് പറയുകയാണെങ്കിൽ ക്രിസ്മസും ബക്രീദും തിരുവോണവുമെല്ലാം ഈ നാടിന്റെ മതേത രത്വത്തിന്റെ കെടാവിളക്കുകളാണ്. മതേതരത്വം ഹൃദയവിശാലതയാണ്. എല്ലാവരെയും, നന്മയായ എല്ലാറ്റിനെയും നമ്മുടെ ഹൃദയത്തിലും സമൂഹത്തിലും സ്വാഗതം ചെയ്യാനുള്ള സന്മനസ്സ്. സന്മ നസ്സുള്ളവർക്ക് സമാധാനവും സമൃദ്ധിയുമുണ്ടാകുമെന്ന് ക്രിസ്മസ് ഓർമ്മിപ്പിക്കുന്നു. ഡിസംബറിലെ മഞ്ഞിൻ്റെ ഈ തണുത്ത രാ ത്രിയിൽ കാരൾ ഗാനങ്ങൾകൊണ്ടും നക്ഷത്രവിളക്കുകൾകൊ ണ്ടും പുൽക്കൂടുകൾകൊണ്ടും വീടും സമൂഹവും മനോഹരമാകുമ്പോൾ അത് നാടിൻ്റെ ഉത്സവമായി മാറുന്നു. ക്രിസ്മസ് ലോ കമെല്ലാം കൊണ്ടാടുന്ന വിശ്വസാഹോദര്യത്തിൻ്റെ മഹോത്സവമാണ്. ക്രിസ്മസ് പാപ്പായും പുൽക്കൂടും നക്ഷത്രവിളക്കുകളും ദീ പാലങ്കാരങ്ങളും സമ്മാനങ്ങളുമെല്ലാം സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സ്നേഹത്തിൻറെയും ബിംബങ്ങളാണ്. ഈ മുദ്രകൾ മുന്നോട്ടുവെക്കുന്നത് നന്മയും സ്നേഹവും പ്രതീക്ഷയു മാണ്. മനുഷ്യകുലത്തിൻ്റെ രക്ഷയ്ക്കായി പുൽക്കൂട്ടിൽ ജനിച്ച യേശു മനുഷ്യരാശിക്കു മുഴുവൻ വഴികാട്ടിയാണ്. നന്മയിലേക്ക്, മതേതരത്വത്തിലേക്ക്, ശാന്തിയിലേക്കുള്ള നക്ഷത്രത്തിളക്കം. പിറവിത്തിരുന്നാളിൻ്റെ സന്ദേശവും ഇതുതന്നെയാണ്.
എല്ലാവർക്കും ക്രിസ്മസിന്റെയും പുതുവത്സരത്തിൻ്റെയും ആശംസകൾ……..