ദേവലോകത്ത് നിന്ന് കവർന്നെടുത്ത അഗ്നി മനുഷ്യകുലത്തിന് പകർന്നേകിയ പ്രൊമിത്യൂസ് നൽകിയ അക്ഷര സന്ദേശംവർത്തമാന സാഹചര്യത്തിൽ ഏറ്റെടുക്കേണ്ടത് ഗ്രന്ഥശാലകൾ തന്നെയാണെന്ന് ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അഭിപ്രായപ്പെട്ടു. കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.അന്ധകാരത്തിന്റെ ആഴിയിൽ പെട്ടുഴലുന്ന മനുഷ്യന് അറിവിൻ്റെ വെളിച്ചം നൽകി സാംസ്കാരിക ഭൂമിക സമ്പന്നമാക്കേണ്ടത് വായനശാലകളാണ്. വായനശാലകളിലൂടെ മാത്രമേ ജനങ്ങളുടെ ബോധം നിലവാരം ഉയർത്തിക്കൊണ്ടു വരാൻ കഴിയുകയുള്ളൂ. നിർമ്മിത ബുദ്ധിയുടെ സ്വാധീനം വർത്തമാന ജീവിതത്തിൻ്റെ വിവിധ മേഖലകളിലേക്ക് പതുക്കെ കടന്നുവരുമ്പോൾ മനുഷ്യൻ്റെ സ്വത്വം തിരിച്ചറിയാൻ വായനയിലൂടെ മാത്രമേ കഴിയുകയുള്ളൂ. അവർ കൂട്ടിച്ചേർത്തു.
സ്വാഗതസംഘം ചെയർമാൻ പി ചാത്തപ്പൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങ് അക്ഷരദീപം തെളിയിച്ചു കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ പി. വേണു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മുതിരക്കണ്ടത്തിൽ വാർഡ് മെമ്പർ ജ്യോതിനളിനം ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ, കെ. ജയന്തി ടീച്ചർ കെ ധനീഷ് , കെ ദാമോദരൻ മാസ്റ്റർ എൻ ശ്രീധരൻ എന്നിവർ സംസാരിച്ചു .പ്രസിദ്ധ സാഹിത്യകാരന്മാരായ യുകെ കുമാരൻ ചന്ദ്രശേഖരൻ തിക്കോടി സോമൻ കടലൂർ ഗായിക രശ്മി പത്രപ്രവർത്തകൻ വിശ്വനാഥൻ കന്മന ശ്രീധരൻ മാസ്റ്റർ കെ ഗീതാനന്ദൻ തുടങ്ങിയവർ നൽകിയ ശബ്ദ സന്ദേശം ഉദ്ഘാടന സമ്മേളനത്തിൽ അവതരിപ്പിച്ചു.പ്രസിദ്ധ എഴുത്തുകാരി കെ പി സുധീര കെ സുരേഷ് തുടങ്ങിയവർ ലൈബ്രറിക്ക് സമർപ്പിച്ച പുസ്തകങ്ങൾ ലൈബ്രറി ഭാരവാഹികളായ പി രാജൻ, വി കെ ദീപ, പി കെ മോഹനൻ എന്നിവർ ഏറ്റുവാങ്ങി. ലൈബ്രറി വനിതാവേദിയുടെ നേതൃത്വത്തിൽ നടന്ന ഫ്യൂഷൻ ഡാൻസിൽ വ്യത്യസ്ത പ്രായത്തിലുള്ള മുപ്പത് കലാകാരികൾ പങ്കെടുത്തു. തുടർന്ന് ഗസൽ ഗായിക സുസ്മിത ഗിരീഷ് അവതരിപ്പിച്ച മഞ്ഞണി പൂനിലാവ് സംഗീതം പരിപാടി അവതരിപ്പിച്ചു
Latest from Local News
കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ മുൻകൈ എടുത്ത് ജോലി നൽകാനുള്ള നടപടി
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 22-02-2025 ശനി.പ്രവർത്തിക്കുന്ന ഒ.പി.പ്രധാനഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.സൂപ്പി 👉ജനറൽസർജറി ഡോ.രാഗേഷ് 👉ഓർത്തോവിഭാഗം ഡോ.ജേക്കബ്മാത്യു 👉ഇ.എൻടിവിഭാഗം ഡോ.സുമ’ 👉സൈക്യാട്രിവിഭാഗം
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 24 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ
കൊയിലാണ്ടി: പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ടം മഹോത്സവത്തിന് തീയതി കുറിച്ചു .ഉത്സവത്തിന് മാർച്ച് 30ന് കൊടിയേറും ഏപ്രിൽ അഞ്ചിന് വലിയ
കാപ്പാട് :മുക്കാടിക്കണ്ടി സഫ്ന (38) അന്തരിച്ചു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കഴിഞ്ഞ മൂന്ന് ആഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ