മൂന്ന് ദിനങ്ങളിലായി നടന്നു വരുന്ന പൂക്കാട് കലാലയം ആവണി പൊന്നരങ്ങിന് വാദ്യ കലാപ്രതിഭ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ നേതൃത്വം കൊടുത്ത 51 വാദ്യ കലാകാരന്മാർ അണിനിരന്ന വാദ്യ താളങ്ങളുടെ മേള കൊഴുപ്പോടെ സമാപനം ….
സുവർണ്ണ ജൂബിലി സമാപന സമ്മേളനം ശ്രീമതി. കാനത്തിൽ ജമീല എം .എൽ. എ ഉദ്ഘാടനം ചെയ്തു. ശ്രീ. മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ അനുഗൃഹ ഭാഷണം നടത്തി.ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു.
കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ശ്രീ. കൽപ്പറ്റ നാരായണൻ, രാമപ്രഭ പുരസ്‌കാര ജേതാവ് ശ്രീ. എം. കെ. സുരേഷ് ബാബു എന്നിവരെ ചടങ്ങിൽ ആദരിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി.ബാബുരാജ് സ്ക്കോളർഷിപ് വിതരണം ചെയ്തു .
ശ്രീ. വിജയ രാഘവൻ ചേലിയ , വി. വി. മോഹനൻ, യു.കെ രാഘവൻ എന്നിവർ സംസാരിച്ചു. ആദ്യ കാല സംഗീത വിദ്യാർഥി ശ്രീ കളത്തിൽ ആനന്ദന് പൂക്കാട് കലാലയം പ്രിൻസിപ്പൽ ശ്രീ. ശിവദാസ് ചേമംഞ്ചേരി ഉപഹാരം നൽകി .
പൂക്കാട് കലാലയത്തിനു സോഫ്റ്റ്‌വെയർ സമർപ്പിച്ച കലാലയം രക്ഷിതാവ് ശ്രീ. രാഗേഷ് പരയിലാട്ടിന് ശ്രീ. ബിജു. കെ. വി. ഉപഹാരം സമർപ്പണം നടത്തി. മൂന്ന് ദിനങ്ങളിലായി ആയിരത്തോളം കലാകാരന്മാർ രംഗാവിഷ്ക്കാരം നടത്തി . ശ്രീ. ശശി ചെരൂര് സംവിധാനം ചെയ്ത പൂക്കാട് കലാലയം വനിതാ വിഭാഗം അവതരിപ്പിച്ച
പേരില്ല പൂവ് നാടകം പ്രേക്ഷക ശ്രദ്ധ നേടി.
Latest from Main News
ജില്ലാ സ്പോര്ട്സ് കൗണ്സില് പ്രസിഡന്റായി പി നിഖില്, വൈസ് പ്രസിഡന്റായി ഡോ. വി റോയ് ജോണ്, സംസ്ഥാന കൗണ്സില് പ്രതിനിധിയായി ടി
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പദ്ധതി പ്രകാരം പണം പിന്വലിക്കുന്നതിനുള്ള നിയമങ്ങള് ബോര്ഡ് ഓഫ് റിട്ടയര്മെന്റ് ഫണ്ട് ബോഡി ഇപിഎഫ്ഒ ലളിതമാക്കി.
കണ്ണൂർ നിടിയേങ്ങ കാക്കണ്ണംപാറയിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. ചെങ്കൽ തൊഴിലാളികളായ മരിച്ചത്. അസം സ്വദേശി ജോസ് നസ്രി, ഒഡീഷ സ്വദേശി
തോടന്നൂര്, മേലടി, പേരാമ്പ്ര ബ്ലോക്കുകള്ക്കു കീഴിലുള്ള ഗ്രാമപഞ്ചാത്തുകളിലെ സംവരണ വാര്ഡുകള് ജില്ലാ ജില്ലാ കളക്ടര് സ്നേഹില് കുമാര് സിംഗ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.
പാലക്കാട് കല്ലടിക്കോട് രണ്ട് പേരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നേക്കര് മരുതുംകാട് സ്വദേശി ബിനു, നിതിന് എന്നിവരാണ് മരിച്ചത്. ഇരുവരും