കോഴിക്കോട് യുവാവിന് വെട്ടേറ്റു. കൊടുവള്ളി സ്വദേശിയായ സാലിക്കാണ് വെട്ടേറ്റത്. കൊടുവള്ളി കിഴക്കൊത്ത് വച്ചാണ് സംഭവം. താമരശേരി പരപ്പൻപൊയിലിൽ ഷാഫിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് ഇയാൾ. പരിക്കേറ്റ സാലിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
