വിയ്യൂരിലെ ഉജ്ജ്വല റെസിഡന്റ്സ് അസോസിയേഷന്റെ 2-ാം വാർഷികാഘോഷം, 22-ാം തീയതി ഞായറാഴ്ച വിയ്യൂരിൽ നടന്നു. വിയ്യൂർ വീക്ഷണം കലാവേദിയുടെ ഡയരക്ടർ കരുണൻമാസ്റ്റർ കൊടക്കാട്ട് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, കൊയിലാണ്ടി പൊലീസ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ മുഖ്യാതിഥിയായിരുന്നു. അസോസിയേഷൻ പ്രസിഡന്റ് അനിൽകുമാർ ‘അഭിരാമി’ അധ്യക്ഷനായിരുന്ന ചടങ്ങിന് സെക്രട്ടറി ടി.പി. ബാബു സ്വാഗതവും ട്രഷറർ ഹർജിത്ത് സാബു നന്ദിയും പറഞ്ഞു. പവിത്രൻ. ടി.വി, രാധാകൃഷ്ണൻ കീഴറാട്ട്പൊയിൽ, മാധവൻ മാസ്റ്റർ കോളിയോട്ട്, ചന്ദ്രിക കരൂണിത്താഴ, പ്രമോദ്മാസ്റ്റർ മഠത്തിൽ, ടി.പി. വേലായുധൻ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന്, അംഗവീടുകളിലെ കലാകാരന്മാർ അവതരിപ്പിച്ച
വിവിധ കലാപരിപാടികൾ അരങ്ങേറി.
Latest from Local News
വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ‘ഇമ്മിണി ബല്യ ദിനാഘോഷം’
ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തിരുവാതിര ഞാറ്റുവേല സമാചരണം സമുചിതമായി ആഘോഷിച്ചു. കൃഷി ഓഫീസർ അഞ്ജനപി.ആർ. ഉദ്ഘാടനം ചെയ്ത
മുചുകുന്ന് ചാലിൽ കല്യാണി അമ്മ (101) അന്തരിച്ചു. ഭർത്താവ് പരേതനായ കൃഷ്ണൻ നായർ. മക്കൾ ദാമോധരൻ, ഗംഗാധരൻ, ശ്രീധരൻ, സരോജിനി, ശാന്ത,
പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര
കോലടി കണ്ടിയിൽ പത്മാവതി അമ്മ അന്തരിച്ചു. മകൻ കെ കെ പ്രമോദ് കുമാർ (മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണർ, കൊല്ലം