ഗാന്ധിയൻ കെ.പി.എ. റഹീമിന്റെ സ്മരണയ്ക്ക് പാനൂർ സ്മൃതിവേദി ഏർപ്പെടുത്തിയ പുരസ്ക്കാരം തിക്കോടി നാരായണന്. 11,111 രൂപയും ഫലകവുമാണ് പുരസ്കാരം. ജനുവരി 13-ന് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം നൽകും.
ഗാന്ധിയനായി ജീവിതം നയിക്കുന്ന തിക്കോടി നാരായണൻ തൊണ്ണൂറ്റിരണ്ടാം വയസ്സിലും കർമനിരതനാണെന്ന് സ്മൃതിവേദി ഭാരവാഹികൾ പറഞ്ഞു.
സി.കെ.ഗോവിന്ദൻ നായരുടെ ജീവചരിത്രം, ഡബ്ല്യുസി ബാനർജി മുതൽ കൃപലാനിവരെ, ലീഡർ ഓർമ്മയിലൊരു പൂമരം, ജീവാർപ്പണം ചെയ്ത ദേശാഭിമാനികൾ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ചിങ്ങപുരം സി.കെ.ജി ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനായി വിരമിച്ച നാരായണൻ പുറക്കാട് മനയിൽ വീട്ടിലാണ് താമസം.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 16 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ:ദൃശ്യ. എം 9.30 am
പയ്യോളി (കുറ്റിയിൽ പീടിക) മേനാടൻപോയിൽ മുരളീധരൻ മാസ്റ്റർ(55) (വി കെ ടി എം സ്കൂൾ കൂട്ടായി)അന്തരിച്ചു. പിതാവ് : പരേതനായ കേളപ്പൻ
കീഴരിയൂർ : നടുവത്തൂർ സൗത്ത് തൊമരയുള്ള കണ്ടി ബാബു (57) അന്തരിച്ചു. പിതാവ് :പരേതരായ തൊമരയുള്ള കണ്ടി പാച്ചർ. മാതാവ് :
പന്തലായിനി, ശ്രീ അഘോര ശിവക്ഷേത്രാങ്കണത്തിൽ പുതുതായി നിർമ്മിച്ച ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ പ്രാണപ്രഷ്ഠ മെയ് 21 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ
ദുബൈ ആസ്ഥാനമായ പ്രമുഖ ഫാഷന് കമ്പനിയിലേക്ക് ഒഡെപെക് വഴി സ്കില്ഡ് ബ്രൈഡല്വെയര്/ഈവനിങ് ഗൗണ് ടെയ്ലേഴ്സിനെ തെരഞ്ഞെടുക്കും. അഞ്ച് വര്ഷത്തെ തൊഴില്പരിചയം അനിവാര്യം.