തണൽ ചേമഞ്ചേരി സംഘടിപ്പിക്കുന്ന പണംപയറ്റ് ഡിസംബർ 29ന് ഞായറാഴ്ച റോയൽ ബീച്ച് ക്ലബ്ബ് കാപ്പാട് (കാപ്പാട് ബീച്ച് പാർക്കിന് സമീപം) 29-12-2024 ഞായറാഴ്ച വൈകിട്ട് 3 മണി മുതൽ 8.30 വരെ നടക്കും. ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, അത്തോളി, തലക്കുളത്തുർ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് തണൽ ചേമഞ്ചേരി.
ഒന്നിടവിട്ട ദിവസങ്ങളിലെ നിരന്തരമായ ഡയാലിസിസിലൂടെ ശാരീരികവും, ഒപ്പം സാമ്പത്തികമായും പ്രയാസപ്പെടുന്ന, നമ്മുടെ പ്രദേശത്തെ 32 ഓളം ആളുകൾക്ക് സൗജന്യ നിരക്കിൽ ഡയലിസിസ് സൗകര്യം ഒരുക്കി, കഴിഞ്ഞ 8 വർഷക്കാലമായി അവരെ ജീവിതത്തിലേക്കു ചേർത്ത് പിടിച്ചു നിർത്തുന്ന തണൽ ചേമഞ്ചേരി ഡയാലിസിസ് സെന്റർ, തണൽ വൊക്കേഷണൽ റിഹാബിലിറ്റേഷൻ സെന്റർ (തണൽ സ്പേസ് സെന്റർ) ശേഷിയിൽ ഭിന്നരായ 18 വയസ്സ് കഴിഞ്ഞ 40 ഓളം കുട്ടികൾക്ക് ആവശ്യമായ തൊഴിൽ പരിശീലനവും മറ്റും നൽകി വരുന്നു. ഇവരെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന (VRC) ഇതിൽ ഇപ്പോൾ ഏതാണ്ട് 12 കുട്ടികൾ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നു എന്നത് ഏറെ സന്തോഷം നൽകുന്നു. കൂടാതെ Empathy സൈക്യാട്രി ക്ലിനിക് നമ്മുടെ പ്രദേശത്തുള്ള മാനസിക പ്രയാസം അനുഭവിക്കുന്ന മുപ്പതോളം പേർക്ക് സൗജന്യ ചികിത്സയും മരുന്നും നൽകിവരുന്നുണ്ട്.
തണൽ ചേമഞ്ചേരിയുടെ ഒരു വർഷത്തെ നടത്തിപ്പിന് ഏതാണ്ട് 70 ലക്ഷം രൂപയോളം ചെലവ് വരുന്നുണ്ട്. തണൽ ചേമഞ്ചേരിയുടെ മുന്നോട്ടുള്ള പ്രവർത്തനത്തിനായി ഫണ്ട് സമാഹരിക്കുന്നതിനായി ഭാഗമായി തണൽ ചേമഞ്ചേരി റോയൽ ബീച്ച് ക്ലബ്ബ് കാപ്പാട് (കാപ്പാട് ബീച്ച് പാർക്കിന് സമീപം ) 29-12-2024 ഞായറാഴ്ച വൈകീട്ട് 3 മണി മുതൽ 8.30 വരെ ഒരുക്കുന്ന പണം പയറ്റിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.