അരിക്കുളം: കാരയാട് ശ്രീ തിരുവങ്ങായൂര്‍ മഹാ ശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം 2025 ജനു: 07 മുതല്‍ 13വരെ തന്ത്രി ഉഷാകാമ്പ്രം പരമേശ്വര നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സമുചിതമായി ആഘോഷിക്കും.
ജനു: 07 ന് ശുദ്ധിക്രിയകള്‍, ആചാര്യവരണം വൈകീട്ട് കലവറനിറക്കൽ ഘോഷയാത്ര എന്നീ ചടങ്ങുകളോടെ ഈ വർഷത്തെ ആറാട്ട്മഹോത്സവത്തിന് തുടക്കമാകും, തുടര്‍ന്ന് 8ാം തിയ്യതി ദീപാരാധനയ്ക്കുശേഷം കൊടിയേറ്റം, തുടര്‍ന്നുള്ള ദിവസങ്ങളില്‍ പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ 9ാം തിയ്യതി സര്‍പ്പബലിയും 10ാം തിയ്യതി ചെറിയവിളക്ക്, മെഗാഷോ 11ന് അയ്യപ്പന് കളമെഴുത്തും പാട്ടും ,12 ന് വൈകീട്ട് ഇളനീർകാവ് സമർപ്പണം തുടർന്ന് പള്ളിവേട്ടയും നടക്കും. 13ാം തിയ്യതി കുളിച്ചാറാട്ട് ആറാട്ട് സദ്യ. ഇതോടെ ഈ വര്‍ഷത്തെ ആറാട്ടു മഹേത്സവത്തിന് കൊടിയിറങ്ങുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.