ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പ്രാദേശിക കേന്ദ്രം കൊയിലാണ്ടി സപ്തദിന എൻ.എസ്.എസ് ക്യാമ്പിന് പാവണ്ടൂർ ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി. ‘സുസ്ഥിര വികസനത്തിന് എൻ.എസ്.എസ് യുവത’ എന്ന സന്ദേശവുമായി ഡിസംബർ 23 മുതൽ ഡിസംബർ 29 വരെ നടക്കുന്ന ക്യാമ്പ് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ക്യാമ്പസ് ഡയറക്ടർ ഡോ. പുഷ്പദാസൻ കുനിയിൽ, ക്യാമ്പ് ഡയറക്ടർ ഡോ. മഹിമ, ലതിക കെ (പ്രിൻസിപ്പൽ), ശ്രീലത (എച്ച്.എം) എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി നിഷ മണങ്ങാട്ടിന്റെ അധ്യക്ഷതയിൽ 14ാം വാർഡ് മെമ്പർ സോയ എം കെ സ്വാഗതം പറഞ്ഞു. ഡോ സുജയ് കുമാർ സി കെ ( എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ) നന്ദിയും രേഖപ്പെടുത്തി. യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.
Latest from Local News
വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ‘ഇമ്മിണി ബല്യ ദിനാഘോഷം’
ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തിരുവാതിര ഞാറ്റുവേല സമാചരണം സമുചിതമായി ആഘോഷിച്ചു. കൃഷി ഓഫീസർ അഞ്ജനപി.ആർ. ഉദ്ഘാടനം ചെയ്ത
മുചുകുന്ന് ചാലിൽ കല്യാണി അമ്മ (101) അന്തരിച്ചു. ഭർത്താവ് പരേതനായ കൃഷ്ണൻ നായർ. മക്കൾ ദാമോധരൻ, ഗംഗാധരൻ, ശ്രീധരൻ, സരോജിനി, ശാന്ത,
പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര
കോലടി കണ്ടിയിൽ പത്മാവതി അമ്മ അന്തരിച്ചു. മകൻ കെ കെ പ്രമോദ് കുമാർ (മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണർ, കൊല്ലം