ചോദ്യപേപ്പർ ചോർച്ച; ഷുഹൈബിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ എംഎസ് സൊല്യൂഷൻസ് സി.ഇ.ഒ ഷുഹൈബ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പ്രിൻസിപ്പൾ സെഷൻസ് കോടതി മാറ്റിവെച്ചു. ഈ മാസം 31ലേക്കാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്.

ക്രൈംബ്രാഞ്ച് സംഘത്തിന് മുമ്പാകെ ഹാജരാവാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ഇതുവരെ ഹാജരായിട്ടില്ല. ജാമ്യം തള്ളിയാൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. അതേസമയം എം എസ് സൊലുഷൻസിൽ ജോലി ചെയ്ത അധ്യാപകരെയും ഉദ്യോഗസ്ഥരെയും അന്വേഷണ സംഘം ചോദ്യം ചെയ്യും.

സ്ഥാപന ഉടമ മുഹമ്മദ് ഷുഹൈബ് ഒളിവിൽ പോയ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് ഹാജരാവാൻ നോട്ടീസ് നൽകിയത്. ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. കോഴിക്കോട് എസ്പി കെ കെ മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രാഥമികമായുള്ള അന്വേഷണത്തിൽ ആരോപണ വിധേയരായ കൊടുവള്ളിയിലെ എംഎസ് സൊല്യൂഷൻസ് ചോദ്യ പേപ്പർ ചോർത്തി എന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് എം എസ് സൊല്യൂഷൻസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തട്ടിപ്പുൾപ്പെടെയുള്ള ഏഴ് വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

Leave a Reply

Your email address will not be published.

Previous Story

അഞ്ച്, എട്ട് ക്ലാസിലെ എല്ലാ കുട്ടികൾക്കും സ്ഥാനക്കയറ്റം നൽകുന്ന നയം (ഓൾ പാസ്) ഇനിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

Next Story

സംസ്ഥാന ഭാഗ്യക്കുറി വകുപ്പു പുറത്തിറക്കിയ ക്രിസ്മസ് – നവവത്സര ബംപർ 2024 – 25 ലോട്ടറിക്ക് റെക്കോഡ് വില്പന

Latest from Local News

തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഞായറാഴ്ച ദീപാരാധനക്ക് ശേഷം കൊടിയേറി. തുടർന്ന് കോട്ടക്കൽ

മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു

കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു. പ്രമേയത്തിലും ആവിഷ്കാരത്തിലും മലയാള സിനിമകൾ ഇന്ത്യൻ സിനിമക്ക് വഴികാട്ടുന്നു വെന്ന് പ്രമുഖ

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ ബേപ്പൂർ തുറമുഖം വരെ ചരിത്ര ടൂറിസം പദ്ധതിക്ക് 100 കോടി രൂപയുടെ അംഗീകാരം – മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ അതിപുരാതന ചരിത്ര പാരമ്പര്യമുള്ള ബേപ്പൂർ തുറമുഖം വരെ ചരിത്രം ഓർമപ്പെടുന്ന ഒരു ബൃഹത് ടൂറിസ് പദ്ധതിയ്ക്ക്

കണ്ണൻകടവ് തൈകൂടത്തിൽ താമസിക്കും പരീക്കണ്ടി പറമ്പിൽ മൊയ്‌തീൻ കോയ അന്തരിച്ചു

കാപ്പാട്: കണ്ണൻകടവ് തൈകൂടത്തിൽ താമസിക്കും പരീക്കണ്ടി പറമ്പിൽ മൊയ്‌തീൻ കോയ(68) അന്തരിച്ചു. ഭാര്യ: ടി.വി ഫാത്തിമ എലത്തൂർ. മക്കൾ: നാദിയ, മാഷിദ,