കീഴരിയൂർ ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ദേശീയ കർഷക ദിനം ആചരിച്ചു

കീഴരിയൂർ ഫാർമേഴ്സ് അസോസിയേഷൻ ഓഫ്  ഇന്ത്യയുടെ നേതൃത്വത്തിൽ കർഷക ദിനാചരണവും, ജൈവ കാർഷിക പ്രതിജ്ഞയും സംഘടിപ്പിച്ചു. പരിപാടി  ലോക കേരള സഭാ അംഗം പി.കെ.കബിർ സലാല ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ദേശീയ സമ്മേളന ലോഗോ തയ്യാറാക്കിയ കുറുമയിൽ സന്തോഷിനെ ആദരിച്ചു. ദേശീയ ജനറൽ സെക്രട്ടറി കെ എം.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. എം.സുരേഷ് മാസ്റ്റർ, ഉഷ. സി നമ്പ്യാർ കെ.കെ. ദാസൻ, ശശി കണ്ണിമംഗലം, കീഴലത്ത് കുഞ്ഞിരാമൻ, എം.കുഞ്ഞായൻ, പി.എം. സാബു, ശശി പാറോളി, ഒ.കെ. സുരേഷ് എം.കെ.കൃഷ്ണദാസ്, വി.സി. പര്യേയി, സി.കെ. ബാബു, എൻ. ശ്രീനിവാസൻ, ശോഭ കെ, വടകര വിജയൻ, കല്ലേരി അമ്മത്, കൊല്ലം കണ്ടി വിജയൻ, അശ്വതി വർഷൻ, എസ്. ജഗദീഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.