ക്രിസ്മസ് പുതുവത്സര അവധികളിലെ തിരക്ക് കുറയ്ക്കാൻ അധിക അന്തര്‍ സംസ്ഥാന സര്‍വീസുമായി കെഎസ്ആര്‍ടിസി. കേരളത്തില്‍ നിന്നും ബെംഗളൂരു, ചെന്നൈ, മൈസൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സ്ഥിരം 48 സര്‍വീസുകള്‍ക്ക് പുറമേ 38 ബസുകള്‍ കൂടി അധികമായി സര്‍വീസ് നടത്തും.
ശബരിമല സ്‌പെഷ്യല്‍ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് പുറമെ 34 ബെംഗളൂരു ബസുകളും നാല് ചെന്നൈ ബസുകളുമാണ് അധികം സര്‍വീസ് നടത്തുന്നത്. തിരക്കൊഴിവാക്കി സുഗമയാത്രക്കായി തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ റൂട്ടിലും 24 ബസുകള്‍ കൂടി അധികമായി സര്‍വീസ് നടത്തും. നാല് വോള്‍വോ ബസുകള്‍ കോഴിക്കോട്, തിരുവനന്തപുരം റൂട്ടിലും. നാല് ബസുകള്‍ കോഴിക്കോട്, എറണാകുളം റൂട്ടിലും അടക്കം എട്ടു ബസുകള്‍ കോഴിക്കോട് നിന്ന് അധികമായും ഓടും.
നാല് ലോഫ്‌ലോര്‍, നാല് മിന്നല്‍, മൂന്ന് ഡീലക്‌സ്, അഞ്ച് സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ അടക്കം 16 ബസുകള്‍ ഉപയോഗിച്ച് തിരുവനന്തപുരത്ത് നിന്നും കണ്ണൂര്‍, തിരുവനന്തപുരം കോഴിക്കോട് റൂട്ടില്‍ ദൈനം ദിനം എട്ടു സര്‍വീസുകള്‍ വീതം നടത്തുന്നതിനും. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തിരക്ക് അനുസരിച്ച് നല്‍കുന്നതിനും തീരുമാനിച്ചു.