കൊയിലാണ്ടി : കുത്തക കോർപ്പറേറ്റുകളെ സഹായിക്കുന്ന നയമാണ് വൈദ്യുതി ചാർജ്ജ് വർധനവിലൂടെ കേരള സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് നിജേഷ് അരവിന്ദ് . കൊയിലാണ്ടിയിൽ ജനശ്രീ ബ്ലോക്ക് യൂനിയൻ സംഘടിപ്പിച്ച സമരസയാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് യൂനിയൻ പ്രസിഡൻ്റ് വി. വി. സുധാകരൻ അധ്യക്ഷനായി . കെ.പി.സി.സി. അംഗം പി.രത്നവല്ലി , വി. ടി. സുരേന്ത്രൻ , ബ്ലോക്ക് ഭാരവാഹികളായ അഡ്വ. സതീഷ് കുമാർ , ആലിക്കോയ പുതുശ്ശേരി, സി.പി നിർമ്മല , ടി. പി രാഘവൻ , സി.സുന്ദരൻ , അൻസാർ കൊല്ലം, മനോജ് പയറ്റു വളപ്പിൽ , ജനറ്റ് പാത്താരി , ടി. പി ശൈലജ, ശ്രീധരൻ വിയ്യൂർ സംസാരിച്ചു.
