ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിവലിന്റെ പ്രധാന വേദിയായ ബേപ്പൂര്‍ ബീച്ചില്‍ ശുചീകരണ യജ്ഞം നടത്തി. വാട്ടര്‍ ഫെസ്റ്റിനെത്തുന്ന സന്ദര്‍ശകരെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി നടത്തിയ ശുചീകരണ പ്രവൃത്തി ബേപ്പൂര്‍ ഡവലപ്പ്‌മെന്റ് മിഷന്‍ ചെയര്‍മാന്‍ എം ഗിരീഷ് ഉദ്ഘാടനം ചെയ്തു. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ ടി രജനി, കെ രാജീവ്, ടി കെ ഷെമീന, വാട്ടര്‍ ഫെസ്റ്റ് വളണ്ടിയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഷഫീഖ്, ലൈറ്റ് ആന്റ് സൗണ്ട് കമ്മിറ്റി ചെയര്‍മാന്‍ സന്ദേശ്, മീഡിയാ കമ്മറ്റി ചെയര്‍മാന്‍ സനോജ് കുമാര്‍ ബേപ്പൂര്‍ എന്നിവര്‍ സംസാരിച്ചു. ബേപ്പൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ്പിസി കേഡറ്റുകള്‍, എന്‍എസ്എസ് യൂണിറ്റ് വളണ്ടിയര്‍മാര്‍, വിവിധ കോളേജുകളിലെ ടൂറിസം ക്ലബ്ബ് വളണ്ടിയര്‍മാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി.
ബേപ്പൂര്‍ ഫെസ്റ്റ് നടക്കുന്ന ബേപ്പൂര്‍ മറീന, ജങ്കാര്‍ പരിസരം, പുലിമുട്ട്, ഫുഡ് ഫെസ്റ്റ് നടക്കുന്ന പാരിസണ്‍സ് പരിസരം ഉള്‍പ്പെടെ ബേപ്പൂര്‍ ബീച്ചിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നടത്തിയ ശുചീകരണ യജ്ഞത്തില്‍ നൂറുകണക്കിന് വളണ്ടിയര്‍മാര്‍ പങ്കെടുത്തു. ഇവിടെ നിന്നും ശേഖരിച്ച മാലിന്യങ്ങള്‍ കോഴിക്കോട് കോര്‍പറേഷന് കൈമാറി. വാട്ടര്‍ ഫെസ്റ്റിന്റെ മറ്റൊരു വേദിയായ ചാലിയം ബീച്ചിലും തിങ്കളാഴ്ച ശുചീകരണ യജ്ഞം നടത്തിയിരുന്നു. ഡിസംബര്‍ 27 മുതല്‍ 29 വരെയാണ് വാട്ടര്‍ ഫെസ്റ്റ് നടക്കുക.