അരിക്കുളം മാവട്ട് സി.എം ചന്തുക്കുട്ടി സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ദ്വിദിന അഭിനയ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

അരിക്കുളം മാവട്ട് സി.എം ചന്തുക്കുട്ടി സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ദ്വിദിന അഭിനയ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഹൈസ്കൂൾ തലം വരെയുള്ള കുട്ടികൾക്കായി നടത്തപ്പെട്ട ക്യാമ്പിന് നാടകപ്രവർത്തകരായ ഷാനിത് കൊല്ലം, നിധിൻ നാഥ്‌ വടകര എന്നിവർ നേതൃത്വം നൽകി.
അരിക്കുളം പഞ്ചായത്ത്‌ ലൈബ്രറി നേതൃസമിതി കൺവീനർ എൻ.കെ നാരായണൻ, സി അരവിന്ദൻ. യു. മധുസൂദനൻ, അശ്വതിരാജ്, സനൽ ടി.കെ എന്നിവർ സംസാരിച്ചു. ലൈബ്രറി പ്രസിഡന്റ്‌ മനോജ്‌ മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ .ഗിരീഷ് കുമാർ സ്വാഗതവും യു.ആർ അമൽരാജ് നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.