വിനോദയാത്രയ്ക്ക് ഊട്ടിയിൽ പോയ പതിനാലുകാരൻ ഹൃദയസ്തംഭനം മൂലം മരിച്ചു

കുടുംബത്തോടൊപ്പം ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ 14 കാരൻ ഹൃദയസ്തംഭനം മൂലം ഊട്ടിയിൽ വച്ച് മരിച്ചു. ഇന്നലെ വൈകീട്ടാണ് സംഭവം. തിരുവങ്ങൂർ കോയാസ് കോട്ടേഴ്സിൽ അബ്ദുള്ള കോയയുടെയും കാട്ടിലപീടിക മണ്ണാറയിൽ സൈഫുന്നീസയുടെയും മകൻ യൂസഫ് അബ്ദുള്ള (14) യാണ് മരിച്ചത്. പിതാവ് അബ്ദുള്ളക്കോയ ദുബായിലാണ്. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് യൂസഫ് അബ്ദുള്ള. അമീൻ അബ്ദുള്ള. ഫാത്തിമ അബ്ദുള്ള എന്നിവർ സഹോദരങ്ങളാണ്.

Leave a Reply

Your email address will not be published.