കോഴിക്കോട് : പേരാമ്പ്രയില്‍ അനിമല്‍ ഹോസ് സ്പൈസ് സെന്റര്‍ ആരംഭിക്കുന്നതിന് കിഫ്ബി മുഖേന 10 കോടി രൂപ അനുവദിച്ച് ഭരണാനുമതിയായതായി വനം -വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചു. പേരാമ്പ്രയില്‍ ആരംഭിക്കുന്ന കോഴിക്കോട് ബയോളജിക്കല്‍ പാര്‍ക്കിന്റെ ഭാഗമായാണ് ഇപ്പോള്‍ ഹോസ്സ് സ്പൈസ് സെന്റര്‍ ആരംഭിക്കാന്‍ ഭരണാനുമതിയായത്. ബയോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണത്തിനുള്ള ഡി.പി.ആര് തയ്യാറാക്കാന്‍ ടെന്‍ഡര്‍ ഇതിനകം നല്കി കഴിഞ്ഞിട്ടുണ്ട്. സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ നിന്നും പുറത്താക്കപ്പെട്ട് ജനവാസ മേഖലയില്‍ ഇറങ്ങുന്നതും പരിക്കു പറ്റിയതും ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതുമായ കുടവകളെയും മറ്റും പുനരധിവസിപ്പിക്കുന്നതിനാണ് ഹോസ്സ്സ്പൈസ് സെന്റര്‍. സംസ്ഥാന വനം വികസന ഏജന്‍സി ഒരു സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കല്‍ (SPV) മുഖേന ആയിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. മനഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനത്തിന് പുറത്തിറങ്ങുന്നതും പരിക്കേറ്റതുമായ വന്യജീവികളെ പിടികൂടി പുനരധിവസിപ്പിക്കുന്നതിനായി വയനാട്ടിലെ കുപ്പാടിയിലാണ് സംസ്ഥാനത്തെ ആദ്യത്തെ അനിമല്‍ ഹോസ് സ്പൈസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സംസ്ഥാനത്തെ രണ്ടാമത്തെ അനിമല്‍ ഹോസ്സ് സ്പൈസ് സെന്ററാണ് പേരാമ്പ്രയിലെ ബയോളജിക്കല്‍ പാര്‍ക്കിന്റെ ഭാഗമായി ആരംഭിക്കാന്‍ ഭരണാനുമതിയായത്.
Latest from Local News
ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തിരുവാതിര ഞാറ്റുവേല സമാചരണം സമുചിതമായി ആഘോഷിച്ചു. കൃഷി ഓഫീസർ അഞ്ജനപി.ആർ. ഉദ്ഘാടനം ചെയ്ത
മുചുകുന്ന് ചാലിൽ കല്യാണി അമ്മ (101) അന്തരിച്ചു. ഭർത്താവ് പരേതനായ കൃഷ്ണൻ നായർ. മക്കൾ ദാമോധരൻ, ഗംഗാധരൻ, ശ്രീധരൻ, സരോജിനി, ശാന്ത,
പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര
കോലടി കണ്ടിയിൽ പത്മാവതി അമ്മ അന്തരിച്ചു. മകൻ കെ കെ പ്രമോദ് കുമാർ (മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണർ, കൊല്ലം
കൊയിലാണ്ടി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് ബിന്ദു എന്ന സ്ത്രീ മരണപ്പെട്ട സംഭവത്തിൽ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി