യോഗ ടീച്ചര്‍; ലാറ്ററല്‍ എന്‍ട്രിയായി അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്റർ ആഭിമുഖ്യത്തിലുള്ള എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന, ജനുവരി സെഷനിലെ ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ലാറ്ററല്‍ എന്‍ട്രിയായി അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അഥവാ തത്തുല്യമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷകര്‍ 18 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിപ്ലാമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററില്‍ അഡ്മിഷന്‍ എടുത്താല്‍ മതിയാകും. https://app.srccc.in/register എന്ന ലിങ്കിലൂടെ ലാറ്ററല്‍ എന്‍ട്രിയ്ക്കു വേണ്ടിയുള്ള പ്രത്യേക ആപ്ലിക്കേഷന്‍ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് എസ്ആര്‍സി ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 0471-2325101, 8281114464. വിശദാംശങ്ങള്‍ www.srecc.in ലും ലഭ്യമാണ്.

ജില്ലയിലെ പഠനകേന്ദ്രം: യോഗ അസ്സോസിയേഷന്‍ ഓഫ് കേരള, എസ്കെ പൊറ്റക്കാട് കള്‍ച്ചറല്‍ സെന്റര്‍ പുതിയറ, കോഴിക്കോട്, ഫോണ്‍: 9496284414.

Leave a Reply

Your email address will not be published.

Previous Story

മലബാർ മൂവി ഫെസ്റ്റിവൽ ഡെലിഗേറ്റ്സ് പാസ് വിതരണം തുടങ്ങി

Next Story

സി.പി.എം നേതാക്കൾ സംഘ്പരിവാറിന്റെവക്താക്കൾ ആയിമാറുന്നു; സി പി എ അസീസ്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ. 9:30

വീഡിയോഗ്രാഫര്‍, വീഡിയോ എഡിറ്റര്‍ നിയമനം

സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയുടെ (സി-ഡിറ്റ്) സ്പെഷ്യല്‍ സ്ട്രാറ്റജി ആന്‍ഡ് കമ്യൂണിക്കേഷന്‍ ടീമിന്റെ ‘എന്റെ കേരളം’ പ്രോജക്ടിലേക്ക് കരാര്‍

വിവരാവകാശ അപേക്ഷ: മറുപടികള്‍ കൃത്യവും വ്യക്തവുമായിരിക്കണം -വിവരാവകാശ കമീഷണര്‍

വിവരാവകാശ അപേക്ഷകളില്‍ ലഭ്യമല്ല, ബാധകമല്ല തുടങ്ങിയ മറുപടികള്‍ സ്വീകാര്യമല്ലെന്നും അതെന്തുകൊണ്ടാണെന്ന് വിശദീകരിക്കുകയും കൃത്യവും വ്യക്തവുമായ മറുപടികള്‍ നല്‍കണമെന്നും സംസ്ഥാന വിവരാവകാശ കമീഷണര്‍