യു.കെ. ഡി അനുസ്മരണം നാടൻ പാട്ടു ശിൽപ്പശാല

സി. പി.എം നേതാവ് യു.കെ.ഡിഅനുസ്മരണത്തിൻ്റെ ഭാഗമായി സംഘാടകസമിതിയും കുറുവങ്ങാട് സാംസയും ചേർന്ന് നാടൻ പാട്ട് ശില്പശാല സംഘടിപ്പിച്ചു. ഗായകൻ സി. അശ്വിനി ദേവ് ശില്പശാല ഉൽഘാ ടനം ചെയ്തു. കെ.ഷിജു, എം.ബാലകൃഷ്ണൻ,എൻ. കെ. അബ്ദുൽ നിസാർ, എ. സുധാകരൻ എന്നിവർ സംസാരിച്ചു. നാടൻ പാട്ട് കലാകാരന്മാർ, ബിനീഷ് മണിയൂർ, മധു ബാലൻ  എന്നിവർ ശിൽപ്പശാല നയിച്ചു. 75 കുട്ടികൾ ശില്പശാലയിൽ നാടൻപാട്ട് പരിശീലനം നേടി.അനുസ്മാരണത്തിൻ്റെ ഭാഗമായി ഡിസംബർ 24 ന് കോമത് കരയിൽ കർഷക കർഷക തൊഴിലാളി സംഗമം 25 ന് കണയങ്കോട് കുടുംബ സംഗമം, 28ന് മാ വിഞ്ചുവട്ടിൽ അധ്യാപക സംഗമം, 29 ന് പ്രഭാതഭേരി, പ്രകടനം, റെഡ് വളണ്ടിയർ മാർച്ച്, പൊതു സമ്മേളനം എന്നിവ നടക്കും. എൽ.ഡി.എഫ് കൺവീനർ ടി.പി .രാമകൃഷ്ണൻ, ജയ്ക് സി.തോമസ് ,കെ.കെ. മുഹമ്മദ്, ആർ പി ഭാസ്കരൻ. പി വിശ്വൻ കെ. ദാസൻ, ടീ .പി രാജീവൻ, ക എന്നിവർ വിവിധ പരിപാടികളിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published.