കീഴരിയൂർ ഇന്ത്യൻ നേഷണൽ കോൺഗ്രസ്സിൻ്റെ സമുന്നത നേതാവും മുഖ്യമന്ത്രി കേന്ദ്ര മന്ത്രി എന്നീ പദവികൾ അലങ്കരിച്ച് നിരവധി വികസന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയ കേരളത്തിൻ്റെ വികസന നായകൻ ലീഡർ ശ്രീ കെ.കരുണാകരൻ്റെ ചരമദിനം കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു മണ്ഡലം കോൺൾസ്സ് കമ്മിറ്റി ഓഫീസിന് മുമ്പിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണവും ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു .യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ കെ.കെ ദാസൻ ,ശശി പാറോളി മണ്ഡലം ഭാരവാഹികളായ ഒ.കെ കുമാരൻ, ഇ.എം മനോജ്, കെ.എംവേലായുധൻ, എൻ.ടി ശിവാനന്ദൻ , പി എം അബ്ദുറഹിമൻ, ഷിബു മുതുവന, ദീപക് കൈപ്പാട്ട് കുഞ്ഞമ്മദ് മീത്തലെ മാലാടി പ്രസംഗിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 21 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ:മുസ്തഫ മുഹമ്മദ് (8.30 am
കിഫ്ബി ഫണ്ടില് ഉള്പ്പെടുത്തി നവീകരിക്കുന്ന കോഴിക്കോട് – ബാലുശ്ശേരി റോഡിന്റെ ഭൂമി ഏറ്റെടുക്കലിന്റെ അവസാന ഘട്ട നടപടിയായി 19(1) നോട്ടിഫിക്കേഷന് പ്രസിദ്ധീകരിച്ചതായി
കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ ഏറെ പഴക്കമുള്ള കാരണവർ തറ പുതുക്കി പണിയുന്നതിന്റെ ഭാഗമായി ഉത്തരം കയറ്റുന്ന ചടങ്ങ് ഏറെ
പന്തലായനി ശ്രീ അഘോരശിവക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷപരിപാടികൾ സ്വാമി ചിദാനന്ദപുരി അവർക്കളുടെ പ്രഭാഷണത്തോടെ തുടക്കം കുറിച്ചു. ചെയർമാൻ ശ്രീ. എ. മോഹനൻ പുതിയ
കൊയിലാണ്ടി: തീരദേശ മേഖലയോടുളള അവഗണനക്കെതിരെ മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി കൊയിലാണ്ടി ഫിഷിംഗ് ഹാര്ബറിന് സമീപം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജില്ലാ