പ്രയാസമനുഭവിക്കുന്ന രോഗികൾക്ക് സൗജന്യ നിരക്കിൽ ഡയാലിസിസ് ,ഫിസിയോ തെറാപ്പി സേവനങ്ങൾ ലഭ്യമാക്കുന്ന തണൽ കൊയിലാണ്ടിയുടെ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ തണൽ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ വ്യത്യസ്ത ഏരിയകളിലായി ജനകീയ പണം പയറ്റ് സംഘടിപ്പിക്കുകയാണ്.നിലവിൽ ഏറെ സാമ്പത്തിക ബാധ്യതയുള്ള തണലിൻ്റെ പ്രവർത്തനങ്ങളെ കാര്യക്ഷമമാക്കാനാണ് ഇത്തരത്തിലുള്ള ഫണ്ട് സമാഹരണം ലക്ഷ്യമിടുന്നത്.കൊയിലാണ്ടി ഏരിയ തണൽ ചായ 2025 ജനുവരി 5 ഞായർ വൈകുന്നേരം 3 മണി മുതൽ രാത്രി 10മണി വരെ കൊല്ലം മുസ്ലീം ലീഗ് ഓഫീസ് [സി.എച്ച് സൗധം]പരിസരത്ത് വെച്ച് സംഘടിപ്പിക്കും. കൊല്ലത്തെ നാനാവിധ തുറകളിൽപ്പെട്ട ജനസമൂഹം പരിപാടിക്കെത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി തണൽ ഭാരവാഹികൾ അറിയിച്ചു.
Latest from Local News
ദിനം പ്രതി നൂറുകണക്കിന് ഭക്തജനങ്ങൾ എത്തിച്ചേരുന്ന കൊല്ലം പിഷാരികാവിലെ ശൗചാലയത്തിൻ്റെയും ട്രീറ്റ്മെൻ്റിൻ്റെയും പ്രവൃത്തി കോടതി വിധി അനുകൂലമായ സാഹചര്യത്തിൽ എത്രയും പെട്ടന്ന്
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരിയെ യുവാവ് മര്‍ദ്ദിച്ചതായി പരാതി. സെക്യൂരിറ്റി ജീവനക്കാരി ആയ തുഷാരയെ ആണ് മലപ്പുറം സ്വദേശിയായ മുഹമ്മദ്
അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പ്രിയ സഹോദരൻ ഫൈസലിന്റെ ഓർമ്മയ്ക്കായി, അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളിലും ഒരു താങ്ങായി നിന്ന നെസ്റ്റിലേക്ക് പിതാവ് മലർവാടി
കൊയിലാണ്ടി: ഹെഡ്ലോഡ് വർക്കേഴ്സ് ഫെഡറേഷൻ ഐ എൻ ടി യു സിയുടെ ആഭിമുഖ്യത്തിൽ ചുമട് തൊഴിലാളികൾ ക്ഷേമ ബോർഡ് ഉപസമിതി ഓഫീസിന്
ചെങ്ങോട്ടുകാവ്, മേലൂർ, ചെറുത്തോട്ടത്തിൽ ദാമോദരൻ (76) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: ലിനിഷ, ലിദിഷ്. മരുമക്കൾ: ബിനു എൻ. കെ, ഷിഭിലി.