പേരാമ്പ്ര. വാളൂർകേന്ദ്രമായി പ്രവർത്തിക്കുന്ന പ്രിയദർശിനി ഗ്ലോബൽ കോൺഗ്രസ് കൂട്ടായ്മ മൂന്നാം വാർഷികത്തിന്റെ ഭാഗമായി സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു. രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. വി കെ രാമകൃഷ്ണൻ അധ്യക്ഷനായി. കുഞ്ഞബ്ദുള്ള വാളൂർ, എംകെ ദിനേശൻ, ഫൈസൽ എം കെ സംസാരിച്ചു. തുടർന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ മുച്ചീട്ട് കളിക്കാരന്റെ മകൾ കഥയെ ആസ്പദമാക്കി തിരുവനന്തപുരം സാഹിതി തീയേറ്റർസ് അവതരിപ്പിച്ച നാടകം അരങ്ങേറി.വാർഷിക സമ്മേളനം ഷാഫി പറമ്പിൽ എം പി നാളെ ഉദ്ഘാടനം ചെയ്യും. തുടർന്ന് നാടക, നടി -നടന്മാരെ ആദരിക്കും. എം ബി ബി എസ് ഉന്നത വിജയം നേടിയ ഫാത്തിമ ഫെബിൻ ഉപഹാരം നൽകി അനുമോദിക്കും. പ്രദേശത്തെ കലാകാരൻമാർ ഒരുക്കുന്ന വിവിധ പരിപാടികൾ തുടർന്ന് നടക്കും.
Latest from Local News
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര് ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്
ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന 11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.
മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് ന്, നറുക്കെടുപ്പിൽ ഇസ്മായിൽ കുറുമ്പൊയിൽ പ്രസിഡൻ്റ്
കൊയിലാണ്ടി ബീച്ച് റോഡിൽ സദഫ് വീട്ടിൽ മുഹമ്മദ് ത്വാഹ. പി (63) അന്തരിച്ചു. ഭാര്യ: അസ്മ. മക്കൾ: അഹമ്മദ് റാഷിദ്, ഹനാന







