അരിക്കുളം കെ.പി എം.എസ്.എം ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്സ് വൺ വിദ്യാർത്ഥികളുടെ എൻ.എസ് എസ്. ക്യാമ്പിന് ‘നാട്ടുപച്ച ‘ ശനിയാഴ്ച മരുതൂർ ജി.എൽ പി സ്കൂളിൽ തുടക്കമായി. എൻ.എസ്.എസ് വളണ്ടിയർമാരും നാട്ടുകാരും ചേർന്ന് നടത്തിയ വിളംബരജാഥയോടെയാണ് ക്യാമ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചത്.
മരുതൂർ ജി.എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങ് കൊയിലാണ്ടി നഗരസഭ കൗൺസിലർ എം പ്രമോദ് ഉദ്ഘാടനം ചെയ്തു. മരുതൂർ സ്കൂൾ പി.ടി.എ പ്രസിഡണ്ട് പത്മേഷ് കെ.എൽ അധ്യക്ഷനായിരുന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ കോഡിനേറ്റർ പ്രവീൺ കുമാർ വി മുഖ്യാതിഥിയായി. പോഗ്രാം ഓഫീസർ സുധ കെ.പി ക്യാമ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. നഫീസ ടി.എച്ച് എം ജി എൽ പി എസ് മരുതൂർ , ജയപ്രകാശ് വി, ചന്ദ്രൻ കെ അപർണ, സനില, ശ്രീധരൻ മാസ്റ്റർ, ദിവ്യ ഡി.എസ്, ആർ കെ സുരേഷ് ബാബു, കെ എം രാജീവൻ, മിൻഹ ഫാത്തിമ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഏ എം രേഖ സ്വാഗതവും ശ്രീമയി എസ്. മധു നന്ദിയും അറിയിച്ചു.