മേഘ പനങ്ങാട് സുവര്‍ണ്ണ ജൂബിലി ആഘോഷം -‘മേഘവര്‍ണ്ണം 25’ വിവിധ പരിപാടികളോടെ ആഘോഷിക്കും. ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനജില്ലാ വോളിബോള്‍ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 25 മുതല്‍ 28 വരെ പനങ്ങാട് നോര്‍ത്ത് മേഘ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും ബാലുശ്ശേരി പഞ്ചായത്ത് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലുമായി നടക്കും.
14 ജില്ലകളില്‍ നിന്ന് 18 വയസ്സിന് താഴെയുളള ആണ്‍കുട്ടികളും പെണ്‍കുട്ടികളും മല്‍സരത്തില്‍ പങ്കെടുക്കും. 25ന് വൈകീട്ട് മൂന്ന് മണിക്ക് പനങ്ങാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. എം.കെ.രാഘവന്‍ എം.പി മുഖ്യാതിഥിയാവും. കെ.എം.സച്ചിന്‍ദേവ് എം.എല്‍.എ അധ്യക്ഷനാകുമെന്ന് പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.കുട്ടികൃഷ്ണന്‍, മേഘ പനങ്ങാട് പ്രസിഡന്റ് കെ.വി.ദാമോദരന്‍, പി.പ്രേനാഥ് എന്നിവര്‍ അറിയിച്ചു.
തുടര്‍ന്ന് സി.പി.ഡി സ്മാരക വോളിബോള്‍ ടൂര്‍ണ്ണമെന്റ് ഫെബ്രുവരി 10 മുതല്‍ 13 വരെ പനങ്ങാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. വാര്‍ഷികാഘോഷം ഫെബ്രുവരി 21ന് പനങ്ങാട് നോര്‍ത്ത് എ.യു.പി സ്‌കൂളില്‍ നടക്കും.