ബാലുശ്ശേരി ബ്ലോക്ക് ക്ഷീര സംഗമത്തിന്റെ ഭാഗമായി നടന്ന കന്നുകാലി പ്രദർശന മത്സരം : ജേതാവായി ‘അമ്മു’

കൂരാച്ചുണ്ട്  ബാലുശ്ശേരി ബ്ലോക്ക് ക്ഷീര സംഗമത്തിന്റെ ഭാഗമായി നടന്ന കന്നുകാലി പ്രദർശന മത്സരത്തിൽ എരുമ വിഭാഗത്തിൽ കല്ലാനോട്‌ ക്ഷീര സംഘത്തിലെ ബ്രിജേഷ് എളംബ്ലാശേരിയുടെ ‘അമ്മു’വിന് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം മാത്യു കടുകൻമാക്കൽ, മൂന്നാം സ്ഥാനം സണ്ണി കടുകൻമാക്കൽ എന്നിവർ കരസ്ഥമാക്കി. കന്നുകുട്ടി വിഭാഗത്തിൽ കെ.സി. ജോസ്, ജോൺസൻ കാഞ്ഞിരംപാറ, അനു തോമസ് എന്നിവരും, കറവപശു വിഭാഗത്തിൽ ആൻസി കടുകൻമാക്കൽ, മനോജ്‌ കോഴിമല, ജോബി കടുകൻമാക്കൽ എന്നിവരും യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

കിടാരി വിഭാഗത്തിൽ ഷോളി ബെന്നിയും, നാടൻ പശു വിഭാഗത്തിൽ ജോബി കടുകൻമാക്കലും വിജയികളായി. വിജയികൾക്ക് ശനിയാഴ്ച രാവിലെ നടക്കുന്ന ക്ഷീര സംഗമത്തിൽ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉപഹാരങ്ങൾ കൈമാറും. കെ. എം. സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിക്കും. കല്ലാനോട് മിൽക് കലക്‌ഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനവും കല്ലാനോട് സെയ്ന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി നിർവഹിക്കും.

കന്നുകാലി പ്രദർശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ റംല മാടംവള്ളിക്കുന്നത്ത് അധ്യക്ഷത വഹിച്ചു. ബാലുശേരി ബ്ലോക്ക് ഡയറി ഫാം ഇൻസ്ട്രക്ടർ പി.എം.റുമൈസ, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തംഗം ജെസി കരിമ്പനക്കൽ, സ്വാഗത സംഘം വർക്കിങ് ചെയർമാൻ സണ്ണി ജോസഫ്, കല്ലാനോട്‌ ക്ഷീര സംഘം സെക്രട്ടറി സോഫി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൽപത്തൂർ വായനശാലയിലെ പി സി രാജൻ അന്തരിച്ചു

Next Story

കോഴിക്കോട് അനധികൃതമായി കടത്തിക്കൊണ്ടുവന്ന മദ്യവുമായി ഒരാൾ പിടിയിൽ

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം  ഡോ :

പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ വൈറ്റ് ഗാർഡ് സംഗമം നടത്തി

പേരാമ്പ്ര : പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ വൈറ്റ് ഗാർഡ് സംഗമം നടത്തി. മുസ്ലിം ലീഗ് ജില്ലാ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എം.കെ രാഘവന്‍ എംപിയുടെ ഏകദിന ഉപവാസ സമരം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എം.കെ രാഘവൻ എംപി ഞായർ

ഉലകം ചുറ്റും മോദി മണിപ്പൂരിലെത്തിയില്ല – എം.കെ. ഭാസ്കരൻ

മേപ്പയ്യൂർ : ഏറ്റവും കൂടുതൽ വിദേശയാത്ര നടത്തിയ ഭരണാധിപനായ നരേന്ദ്ര മോദിക്ക് സ്വന്തം രാജ്യത്തെ മണിപൂർ സംസ്ഥാനം 20 മാസത്തിലേറെയായി കലാപത്തിലമർന്നിട്ടും

കൊയിലാണ്ടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ അവശനിലയില്‍ കണ്ടെത്തിയ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥന്‍ മരിച്ചു

കൊയിലാണ്ടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ അവശനിലയില്‍ കണ്ടെത്തിയ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥന്‍ മരിച്ചു. ഡിവിഷണൽ എകൗണ്ടഡ് ഓഫീസറായ കൊല്ലം