തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ബയോ മെഡിക്കൽ മാലിന്യം നിക്ഷേപിച്ച സംഭവത്തിൽ ജനുവരി 10നകം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം

തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ബയോ മെഡിക്കൽ മാലിന്യം നിക്ഷേപിച്ച സംഭവത്തിൽ ജനുവരി 10നകം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ചാണ് പ്രത്യേക സിറ്റിങ് നടത്തി വിഷയം പരിഗണിച്ചത്.

തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറിയാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. കേരളത്തിൽനിന്നുള്ള ആശുപത്രി മാലിന്യം തിരുനെൽവേലിയിലെ ഗ്രാമങ്ങളില്‍ തള്ളിയ  സംഭവം വലിയ വിവാദമായിരുന്നു. തിരുനെൽവേലി ജില്ലയിലെ ആറ് ഇടങ്ങളിലായി തള്ളിയ മാലിന്യം കേരളത്തിൽ തിരികെ എത്തിച്ചു. വിഷയം പരിഗണിച്ച ദേശീയ ഹരിത ട്രൈബ്യൂണലാണ് മാലിന്യം തിരികെ കൊണ്ടുപോകാൻ നിർദേശം നൽകിയത്.

സ്വകാര്യ മാലിന്യ സംസ്കരണ കമ്പനി സൂപ്പർവൈസറായ നിധിൻ ജോർജ്, ലോറി ഉടമ ചെല്ലദുരൈ, സദാനന്ദൻ എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് സുത്തമല്ലി പൊലീസ് അറസ്റ്റ് ചെയ്തിതു. മാലിന്യം തള്ളിയ സംഭവത്തിൽ ഇതുവരെ ആറ് കേസുകൾ തമിഴ്നാട് പൊലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്

Leave a Reply

Your email address will not be published.

Previous Story

കാരുണ്യ സ്പര്‍ശം — സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ്‌സ്’ പദ്ധതി വഴി 2.01 കോടി രൂപയുടെ മരുന്നുകള്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

Next Story

ഗുരുവായൂരില്‍ ഭക്തജനത്തിരക്ക്, ഒറ്റ ദിവസത്തെ വരുമാനം ഒരു കോടി രൂപ

Latest from Main News

കിടപ്പുരോഗികൾക്കും ഗുരുതരരോഗം ബാധിച്ചവർക്കും സൗജന്യ പാലിയേറ്റീവ് കെയർ ‘കേരള കെയർ’ സേവനവുമായി  സംസ്ഥാന സർക്കാർ

  കിടപ്പുരോഗികൾക്കും ഗുരുതരരോഗം ബാധിച്ചവർക്കും സൗജന്യ പാലിയേറ്റീവ് കെയർ സേവനവുമായി  സംസ്ഥാന സർക്കാർ. സാന്ത്വന ചികിത്സ പൗരന്റെ അവകാശമാക്കാൻ ലക്ഷ്യമിട്ട് ‘സാർവത്രിക

ഗഫൂറലിയെ കൊന്നത് സൈലന്റ് വാലിയിലെ കടുവ

  മലപ്പുറം കാളിക്കാവിലെ യുവാവിനെ കൊന്നത് സൈലന്റ് വാലിയിലെ നരഭോജി കടുവയെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്. കടുവയുടെ ദൃശ്യം ക്യാമറിയിൽ പതിഞ്ഞിട്ടുണ്ട്

സർക്കാർ ഉദ്യോഗസ്ഥർ മൂന്ന് മാസത്തിലധികം അവധിയിൽ പോയാൽ ഉടൻ ഒഴിവ് നികത്തും ; ഉത്തരവ് ഇറക്കി കേരള സർക്കാർ

 സർക്കാർ ഉദ്യോഗസ്ഥർ കൂടുതൽ ദിവസം അവധിയിൽ പോയാൽ അവരുടെ സ്ഥാനത്ത് ഇനി ഉടൻ ആളെ നിയമിക്കാം. ഇത് സംബന്ധിച്ച് കേരള സർക്കാർ

900 കണ്ടി റിസോർട്ടിലെ ഹട്ട് തകർന്ന് യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

900 കണ്ടി റിസോർട്ടിലെ ഹട്ട് തകർന്ന് യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഇത്രയും വലിയ ഹട്ട് തകർന്ന് വീണിട്ടും