പുതു തലമുറയ്ക്ക് കലാ-സാംസ്കാരിക മൂല്യങ്ങൾ പകർന്ന് നൽകണം – സലീം കുമാർ

കൊയിലാണ്ടി: ഒച്ചപ്പാടുകൾക്ക് പിമ്പെ അകന്ന് പോവുന്ന പുതു തലമുറയ്ക്ക് വിദ്യാഭ്യാസത്തോടൊപ്പം കലാവബോധവും നൽകി ജീവിതത്തിൽ താളാത്മകമായ കലാ സാംസ്കാരിക മൂല്യങ്ങൾ പകർന്ന് നൽകണമെന്ന് ചലചിത്ര നടൻ ഭരത് സലീം കുമാർ പറഞ്ഞു. പരസ്യങ്ങളുടെ പുളപ്പുകൾക്കപ്പുറം യാഥാർത്ഥ്യങ്ങളുടെ മുദ്ര തിരിച്ചറിയാൻ നവ സമൂഹം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൂക്കാട് കലാലയത്തിന്റെ സുവർണ്ണജൂബിലി ആഘോഷത്തിന്റെ സമാപനം ആവണിപ്പൂവരങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർട്ടിസ്റ്റ് ശശി കോട്ട് സ്മാരക നഗരിയിൽ നടന്ന പരിപാടിയിൽ പിന്നണി ഗായകനും സ്വാഗത സംഘം ചെയർമാനുമായ വി.ടി.മുരളി അധ്യക്ഷനായിരുന്നു. സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ച ഡോ: എം.ആർ.രാഘവ വാര്യരെ കെ കെ.ടി. ശ്രീനിവാസൻ സ്നേഹോപഹാരവും പൊന്നാടയും ചാർത്തി ആദരിച്ചു. കലാലയത്തിന്റെ കനക ജൂബിലി സ്മരണിക ചില്ല പത്രാധിപർ ഇളയിടത്ത് വേണുഗോപാൽ എം.വി.എസ്. പൂക്കാടിന് നൽകി പ്രകാശനം നിർവ്വഹിച്ചു. ശിരോമണി രാജരത്നം പിള്ള എൻഡോവ്മെന്റ് കലാലയം നൃത്തവിദ്യാത്ഥിനി രൂഗ്നാ രാജിന്
പി.ജി. ജനാർദ്ദനൻ പിള്ള വാടാനപ്പള്ളി സമർപ്പിച്ചു. ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺ കുമാർ, പ്രിൻസിപ്പൽ ശിവദാസ് ചേമഞ്ചേരി, പി.ടി.എ.പ്രസിഡന്റ് റിനു രമേശ്, യു.കെ.രാഘവൻ, സുനിൽ തിരുവങ്ങൂർ, ശിവദാസ് കാരോളി, കെ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

മുചുകുന്ന് കിണറുള്ളതിൽ നാരായണി അന്തരിച്ചു

Next Story

ജാതിയുമല്ല മതവുമല്ല മനുഷ്യനാണ് വലിയവൻ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ

Latest from Main News

ജനങ്ങളുടെ ഐക്യത്തിനും ടൂറിസം ഭൂപടത്തില്‍ ബേപ്പൂരിന്റെ സ്ഥാനം ഉറപ്പിക്കാനും വാട്ടര്‍ ഫെസ്റ്റ് കാരണമായി -മന്ത്രി മുഹമ്മദ് റിയാസ്

ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ തീരദേശ മേഖലയില്‍ ജനങ്ങളുടെ ഐക്യം വര്‍ധിപ്പിക്കാനും ടൂറിസം ഭൂപടത്തില്‍ ബേപ്പൂരിന്റെ സ്ഥാനം ഉറപ്പിക്കാനും വാട്ടര്‍ ഫെസ്റ്റ് കാരണമായതായി

പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്‌നാട് സ്വദേശിയെ കൊയിലാണ്ടി പൊലീസ് പിടികൂടി

പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്‌നാട് സ്വദേശിയെ കൊയിലാണ്ടി പൊലീസ് പിടികൂടി. തഞ്ചാവൂർ പട്ടിത്തോപ്പ് തിരുട്ട് ഗ്രാമത്തിനടുത്തുള്ള

പയ്യോളി നഗരസഭാ ചെയര്‍പേഴ്‌സണായി മുസ്‌ലിം ലീഗിന്റെ എന്‍.സാഹിറയെ തെരഞ്ഞെടുത്തു

പയ്യോളി നഗരസഭാ ചെയര്‍പേഴ്‌സണായി മുസ്‌ലിം ലീഗിന്റെ എന്‍.സാഹിറയെ തെരഞ്ഞെടുത്തു. നഗരസഭയിലെ 36ാം വാര്‍ഡായ കോട്ടക്കല്‍ സൗത്തില്‍ നിന്നുള്ള കൗണ്‍സിലറാണ്. മൂന്നാം വാര്‍ഡ്

വയനാട് തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

വയനാട് തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. അപ്പപ്പാറ ചെറുമാതൂർ ഉന്നതിയിലെ ചാന്ദിനി (65) ആണ് മരിച്ചത്. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ

രാജ്യത്ത് വർധിപ്പിച്ച ട്രെയിൻ യാത്രാനിരക്ക് പ്രാബല്യത്തിൽ

ന്യൂഡല്‍ഹി: രാജ്യത്ത് ട്രെയിന്‍ യാത്രാ നിരക്ക് വര്‍ധിപ്പിച്ചത് നിലവിൽ വന്നു. ഓര്‍ഡിനറി ക്ലാസുകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസയും മെയില്‍/ എക്‌സ്പ്രസ് നോണ്‍