കന്നൂർ തൃക്കോവിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രോത്സവത്തിന് കൊടിയേറി

കന്നൂർ : കന്നൂർ തൃക്കോവിൽ മഹാവിഷ്ണുക്ഷേത്രം ആറാട്ടു മഹോത്സവത്തിന് കൊടിയേറി. തന്ത്രി കക്കാട്ട് ഇല്ലത്ത് ദയാനന്ദൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റം ഡിസം 22 ന് ഞായറാഴ്ച വാദ്യകലാകാരൻ വിജിൻ കാന്ത് മാരാർ ചെറുതാഴം നേതൃത്വം നൽകുന്ന തായമ്പക , കാഴ്ച ശീവേലി, കേളി, കുഴൽപറ്റ്, കൊമ്പ് പറ്റ്. 23 ന് തൃക്കോവിൽ മാതൃ സമിതി അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ. 24 ന് തായമ്പക, കേളി, കുഴൽ പറ്റ്, കൊമ്പ് പറ്റ്, 25 ന് പള്ളിവേട്ട, മുചുകുന്ന് ശശിമാരാർ നയിക്കുന്ന പാണ്ടിമേളം. 26 ആറാട്ടിനെഴുന്നള്ളിപ്പ് , പാണ്ടിമേളം, ആറാട്ടുകടവിൽ കേളി, തിരിച്ചെഴുന്നള്ളിപ്പ്, കൊടിയിറക്കൽ, മഹാപ്രസാദ ഊട്ട് എന്നിവ ഉണ്ടാകും

Leave a Reply

Your email address will not be published.