അരിക്കുളം: ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറിയും കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ടുമായിരുന്ന അരിക്കുളം ചിരുവോത്ത് രാഘവൻ നായർക്ക് നാടിൻ്റെ അന്ത്യാഞ്ജലി. സൈനിക സേവനം പൂർത്തീകരിച്ച് നാട്ടിൽ തിരിച്ചെത്തിയ രാഘവൻ നായർ കാർഷിക രംഗത്ത് സജീവമായി. വെളിയന്നൂർ ചല്ലി കൃഷി യോഗ്യമാക്കാൻ അദ്ദേഹം നടത്തിയ നിരന്തര പരിശ്രമങ്ങൾ ഏറെ ശ്രദ്ധേയമാണ്. തെക്കേടത്ത് ഒറവിങ്കൽ താഴെ പാടശേഖര സമിതി കൺവീനർ, സീനിയർ സിറ്റിസൺ ഫോറം അരിക്കുളം പഞ്ചായത്ത് സെക്രട്ടറി, ഒറവിങ്കൽ ക്ഷേത്ര ഭരണ സമിതി അംഗം, കാർഷിക വികസന സമിതി അംഗം, എക്സ് സർവ്വീസ് മെൻ സൊസൈറ്റി പ്രസിഡണ്ട് എന്നീ നിലകളിലും രാഘവൻ നായർ പ്രവർത്തിച്ചു. അരിക്കുളത്ത് നടന്ന സർവ്വകക്ഷി അനുശോചനയോഗം ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി ആധ്യക്ഷ്യം വഹിച്ചു. ബ്ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി രാമചന്ദ്രൻ നീലാംബരി അനുശോചന പ്രമേയം അവതരിപ്പിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. രാധ , സി.പി. പ്രഭാകരൻ, വി.വി.എം. ബഷീർ, പി. കുട്ടിക്കൃഷ്ണൻ നായർ, കെ. രാജൻ മാസ്റ്റർ, രാധാകൃഷ്ണൻ എടവന , അഷറഫ് വള്ളോട്ട്, സി. രാഘവൻ സ്വസ്ഥവൃത്തം, സി.എം. പീതാംബരൻ, സി.എം. സുരേന്ദ്രൻ, കെ.കെ. ബാലൻ, കുഞ്ഞികൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി: വോട്ടർ പട്ടികയിലെ ക്രമക്കേട് ജനസമക്ഷം ഉന്നയിച്ചുകൊണ്ട് ബീഹാറിൽ രാഹുൽ ഗാന്ധി നടത്തുന്ന യാത്രയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ജനാധിപത്യം വീണ്ടെടുക്കാൻ രാഹുൽ ഗാന്ധി നയിക്കുന്ന പടയോട്ടത്തിന് അഭിവാദ്യം അർപ്പിച്ച് കീഴരിയൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത
അത്തോളി സ്വദേശിനിയും മംഗളൂരു ശ്രീദേവി കോളജ് ഫിസിയോതെറാപ്പി മൂന്നാം വർഷ വിദ്യാർഥിനിയുമായ ആയിഷ റഷയെ എരഞ്ഞിപ്പാലത്തെ സുഹൃത്തിന്റെ വാടകവീട്ടിൽ മരിച്ച നിലയിൽ
കൊയിലാണ്ടി: വോട്ടർ പട്ടികയിലെ ക്രമക്കേട് ജനസമക്ഷം ഉന്നയിച്ചുകൊണ്ട് ബീഹാറിൽ രാഹുൽ ഗാന്ധി നടത്തുന്ന യാത്രയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്
സെക്കൻഡുകൾക്ക് മുമ്പുവരെ ഊർജസ്വലനായി സഹപ്രവർത്തകർക്കൊപ്പം നൃത്തച്ചുവടുകൾ വെച്ച ജുനൈസ് പൊടുന്നനെ സ്റ്റേജിൽ കുഴഞ്ഞുവീണു. കാൽവഴുതി വീണതാണ് എന്നായിരുന്നു ഒപ്പം നൃത്തം ചെയ്തവർ