പുളിയഞ്ചേരി യു പി സ്കൂളിൽ 5,6,7 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി “ഒത്തുകൂടാം “ദ്വിദിന അവധിക്കാല ക്യാമ്പ് നടത്തി. സഹകരിച്ച് ജീവിക്കാൻ പഠിക്കുക, പരിപാടികളിൽ പങ്കെടുത്ത് വ്യക്തിപരവും സാമൂഹികവുമായ കഴിവുകൾ വികസിപ്പിക്കുക, ജനാധിപത്യപരമായ ജീവിതം ശീലിക്കുക, എന്നിവയായിരുന്നു ഇത്തരമൊരു ക്യാമ്പിന്റെ ലക്ഷ്യങ്ങൾ. വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം, വ്യക്തിത്വ വികാസം തുടങ്ങി ഒട്ടേറെ കഴിവുകൾ വർധിപ്പിക്കാൻ സഹായകമായ രീതിയിലായിരുന്നു പ്രവർത്തനങ്ങൾ ഒരുക്കിയിരുന്നത്. സംഗീതം, അഭിനയം, ചിത്രരചന തുടങ്ങി അറിവിന്റെ വ്യത്യസ്ത തലങ്ങളിലേക്ക് വിദ്യാർത്ഥികൾക്ക് കടന്നുചെല്ലാൻ കഴിയുന്ന രീതിയിലായിരുന്നു പരിപാടികൾ ആസൂത്രണം ചെയ്തത്.
പന്തലായനി ബി.പി.സി വികാസ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. P T. Aപ്രസിഡന്റ് പ്രബീഷ് കണാരൻകണ്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാന അധ്യപിക ഷംന ടീച്ചർ, വൈസ് പ്രസിഡന്റ് ബിജു. E. K,M. P. T. A പ്രസിഡന്റ് ജിഷ, റീജ ടീച്ചർ എന്നിവർ സംസാരിച്ചു. അഖിൽ മാസ്റ്റർ ക്യാമ്പ് വിശദീകരണം നൽകി.
ശ്രീജിത്ത് കഞ്ഞിലശ്ശേരി നാടകകളരി എന്ന സെഷനിൽ കുട്ടികളുടെ അഭിനയ പാടവം പുറത്തെടുത്തു. പുലർവേളയിൽ യോഗചാര്യൻ ഡോ. അശോകൻ പിലാക്കാട്ടിന്റെ നേതൃത്വത്തിൽ യോഗമെഡിറ്റേഷനും നടന്നു. തുടർന്ന് ഭാവനയുടെ വാതിലുകൾ തുറന്ന് കുട്ടികൾക്ക് ചിത്രരചനയുടെ വിവിധ തലങ്ങൾ പരിചയപ്പെടുത്തി ശ്രീ മനോജ് മരളൂർ.ഓരോ പ്രദേശത്തും നിലനിന്നിരുന്ന സാമൂഹ്യ വ്യവസ്ഥയെയും സംസ്കാരത്തെയും പ്രതിനിധാനം ചെയ്യുന്ന നാടൻപട്ടു കൾ പാടി ഫോക് ലോറിസ്റ്റ് സുനിൽ കുമാർ
സെഷൻ രസകരമാക്കി. തുടർന്ന് വാനനിരീക്ഷണം, ക്രിസ്തുമസ് ട്രീ, ക്രിസ്തുമസ് കരോൾ, ക്യാമ്പ് ഫയർ എന്നിങ്ങനെ ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾക്ക് ഏറെ കൗതുകവും അവരുടെ കഴിവുകൾ
വർദ്ധിപ്പിക്കാനും ഈ പരിപാടി ഏറെ സഹായകമായി.
Latest from Local News
പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് തിയ്യതി കുറിച്ചതോടെ ഒരുക്കങ്ങളുമായി പിഷാരികാവ് ദേവസ്വം. എട്ട് ദിവസം നീണ്ടു നില്ക്കുന്ന ഉത്സവം മാര്ച്ച് 30 ന്
മുത്താമ്പി-ആഴാവില്ത്താഴ നടപ്പാതയില് പാകിയ ഇൻ്റർലോക്ക് കട്ടകളെല്ലാം ഇളകിയത് കാരണം കാല്നട യാത്ര അസഹ്യമാകുന്നു. നഗരസഭ ഫണ്ട് ഉപയോഗിച്ചാണ് മുത്താമ്പി ആഴാവില്താഴ നടപ്പാത
കോണ്ഗ്രസ് മുക്തകേരളമാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്ന് കോണ്ഗ്രസ് പ്രവര്ത്തകസമിതി അംഗം രമേശ് ചെന്നിത്തല. മുന് മന്ത്രി അഡ്വ. പി. ശങ്കരന് അനുസ്മരണവും പുരസ്ക്കാര
മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ പതിനാലാം വാർഷികം ഫന്തരീന ഫെസ്റ്റ് 2025 ബിഎംസി ഹാളിൽ നിറഞ്ഞ സദസ്സിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.
കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും. അന്താരാഷ്ട്ര നിലവാരമുള്ള മികച്ച കടലോരത്തിനാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് നൽകുക. ഇന്ന്