കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വം തയ്യാറാക്കിയ 2025 ലെ കലണ്ടർ പ്രകാശനം ചെയ്തു. കശ്യപ വേദ റിസർച്ച് ഫൗണ്ടർ ആചാര്യ എം.ആർ.രാജേഷ് പ്രകാശന കർമ്മം നിർവ്വഹിച്ചു. ക്ഷേത്രാങ്കണത്തിൽ നടന്ന പരിപാടിയിൽ ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ബോർഡംഗങ്ങളായ പുനത്തിൽ നാരായണൻകുട്ടി നായർ, കെ.ബാലൻ നായർ, ഇ.അപ്പുക്കുട്ടി നായർ, എം.ബാലകൃഷ്ണൻ നായർ, പി.പി.രാധാകൃഷ്ണൻ, ടി.ശ്രീപുത്രൻ, മലബാർ ദേവസ്വം അസി.കമ്മീഷണർ കെ.കെ. പ്രമോദ് കുമാർ, ദേവസ്വം മാനേജർ വി.പി.ഭാസ്കരൻ, കെ.കെ.രാകേഷ്, പി.സി.അനിൽകുമാർ എന്നിവർ സംസാരിച്ചു.
