അങ്കണവാടി ജീവനക്കാർക്ക് നിയമ ബോധവൽക്കരണ ക്ലാസ്

കൊയിലാണ്ടി :താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയും, കൊയിലാണ്ടി മുൻസിപ്പാലിറ്റി ഐ.സി.ഡി.എസും ചേർന്ന്
അങ്കണവാടി ജീവനക്കാർക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ദിലീപ് അധ്യക്ഷനായി. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. പാരാ ലീഗൽ വൊളണ്ടിയർ സുലൈഖ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ ബിന്ദു എന്നിവർ സംസാരിച്ചു. ഭിന്നശേഷിക്കാർക്കുള്ള ആനുകൂല്യങ്ങളെയും, അവകാശങ്ങളെയും പറ്റി  പരിവാർ കേരള അഡ്വൈസറി ബോർഡ് മെമ്പർ എം. പി. കരുണാകരൻ ക്ലാസെടുത്തു.

Leave a Reply

Your email address will not be published.