ജി വി എച്ച് എസ് എസ് കൊയിലാണ്ടി എൻ എസ് എസ് ക്യാമ്പ് സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സപ്തദിന സഹവാസ ക്യാമ്പ് ‘നാട്ടുപച്ച’ പ്രശസ്ത എഴുത്തുകാരൻ സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. ഊഷ്മളമായ സൗഹൃദങ്ങളിലൂടെയും സ്നേഹം പങ്കിടുന്ന അനുഭവങ്ങളിലൂടെയും നല്ല മനുഷ്യരായി വളരാൻ യുവതലമുറക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പാൾ എൻ വി പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. പി എ പ്രതീഷ് ലാൽ, രാജൻ പഴങ്കാവിൽ, എസ് ബി സബീഷ്, പ്രോഗ്രാം ഓഫീസർ എൻ കെ നിഷിദ, എ കെ അഷറഫ്, ആർ കെ അനിൽകുമാർ, എ ബാലകൃഷ്ണൻ, അസീസ് നൊട്ടിക്കണ്ടി, എം പി താഹിറ, ഗിരിജ ഷാജി, ജനിഗ ബി ശേഖർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.