കൊയിലാണ്ടി:സുസ്ഥിരവികസനത്തിനായി യുവത എന്ന ആശയത്തോട് കൂടി ഇലാഹി ആർട്ട്സ് ആൻഡ് സയൻസ് കോളേജ് സപ്തദിന സ്പെഷ്യൽ ക്യാമ്പിന് തുടക്കം കുറിച്ചു. വടകര , ചെരണ്ടത്തൂർ എം എച്ച് ഇ എസ് കോളേജിലാണ് ഈ വർഷത്തെ ഇലാഹിയ എൻഎസ്എസ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
മണിയൂർ പഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ പി. എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഇലാഹിയ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അഫീഫ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ഡോ. ബഷീർ മുഹമ്മദ് സാർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. അമ്മച്ചി എസ് കോളേജ് മാനേജർ മുഹമ്മദ് , ഇലാഹിയ ഐക്യുഎസ് കോഡിനേറ്റർ ധന്യ, എം. അനിലൻ, റമീസ് പറമ്പത്ത് എന്നിവർ സംസാരിച്ചു.
