കൊയിലാണ്ടി : ധർമ സമരത്തിൻ്റെ വിദ്യാർത്ഥി കാലം എന്ന പ്രമേയത്തിൽ 2025 മെയ് 11നു പെരിന്തൽമണ്ണയിൽ വെച്ച് നടക്കുന്ന കേരള സ്റ്റുഡൻസ് കോൺഫറൻസിൻ്റെ ഭാഗമായി കോഴിക്കോട് നോർത്ത് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മുജാഹിദ് വിദ്യാർത്ഥി സമ്മേളനം ഡിസംബർ 25 ന് നാദാപുരത്ത് നടക്കും. കാലത്ത് 9.30 ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് ടി.പി അബ്ദുൽ അസീസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ നിഷാദ് സലഫി മുഖ്യപ്രഭാഷണം നടത്തും. വിസ്ഡം സ്റ്റുഡൻ്റ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് മുജാഹിദ് അൽ ഹികമി, ഹാരിസ് ആറ്റൂർ, സഫീർ അൽ ഹികമി എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ പ്രസിഡണ്ട് മുനിസ് അൻസാരി അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി സ്വാലിഹ് അൽ ഹികമി, ട്രഷറർ ഹാഫിദ് വി.കെ ബാസിം മുഹമ്മദ്, സൈഫുല്ല അൽ ഹികമി , ഫാഇസ് പേരാമ്പ്ര,സയ്യിദ് വിജ്ദാൻ അൽഹികമി , കെ ആദിൽ അമീൻ സെഷനുകൾ നിയന്ത്രിക്കും. സമ്മേളനത്തിന് കാസിം പാട്ടത്തിൽ, ടി. പി നസീർ, ഡോ. അബ്ദു റസാഖ് ആശംസകൾ നേർന്ന് സംസാരിക്കും.
Latest from Local News
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര് ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്
ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന 11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.
മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് ന്, നറുക്കെടുപ്പിൽ ഇസ്മായിൽ കുറുമ്പൊയിൽ പ്രസിഡൻ്റ്
കൊയിലാണ്ടി ബീച്ച് റോഡിൽ സദഫ് വീട്ടിൽ മുഹമ്മദ് ത്വാഹ. പി (63) അന്തരിച്ചു. ഭാര്യ: അസ്മ. മക്കൾ: അഹമ്മദ് റാഷിദ്, ഹനാന







