ചേലിയയിലെ പ്രതീക്ഷ റസിഡൻ്റ്സ് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ, മലബാർ ഗോൾഡ് & ഡയമണ്ട്, ഇഖ്റ ഹോസ്പിറ്റൽ, സ്നേഹസ്പർശം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ് നടത്തി. 22/12/24 ഞായറാഴ്ച്ച നടന്ന ക്യാമ്പ് വാർഡ് മെമ്പർ മജു കെ.എം ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണൻ കുന്നത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രതീക്ഷ റസിഡൻ്റ്സ് അസ്സോസിയേഷൻ വൈസ് പ്രസിഡണ്ട് കുമാരൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു. ഇഖ്റ ഹോസ്പിറ്റൽ പ്രോഗ്രാം കോർഡിനേറ്റർ ബഷീർ ,മധു കരിയാൻ കണ്ടി എന്നിവർ സംസാരിച്ചു. അസ്സോസിയേഷൻ പരിധിയിലെ നൂറോളം പേർ ക്യാമ്പിൽ രോഗ നിർണ്ണയം നടത്തി.
