കോഴിക്കോട് : 1984 ൽ പ്രശസ്ത എഴുത്തുകാരൻ സി.രാധാകൃഷ്ണൻ യുവകലാസാഹിതിയുടെ സംസ്ഥാന പ്രസിഡണ്ടായിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ യുവകലാസാഹിതി സംഘടിപ്പിച്ച സമാധാന പദയാത്രയ്ക്ക 40 വർഷം പൂർത്തിയായി. നാല്പതാം വാർഷികത്തിൽ യുവകലാസാഹിതി എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന ചെറുപദയാത്രകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ സാംസ്കാരിക സമാധാന പദയാത്ര സംഘടിപ്പിച്ചു. കാരപ്പറമ്പ് വാഗ്ഭടാനന്ദ സ്മാരകത്തിൽ നിന്നാണ് പദയാത്ര ആരംഭിച്ചത്. മുതിർന്ന അംഗം സി.സി.ഗംഗാധരൻ ജില്ലാ പ്രസിഡന്റ് ഡോ. ശശികുമാർ പുറമേരിക്ക് പതാക കൈമാറി. ജില്ലാസെക്രട്ടറി കെ.വി.സത്യൻ സ്വാഗതം പറഞ്ഞു. എരഞ്ഞിപ്പാലം, നടക്കാവ് , മാവൂർ റോഡ് സ്വീകരണ കേന്ദ്രങ്ങളിൽ എം. ബഷീർ, പ്രദീപ് കണിയാരിക്കൽ, ടി. എം. സജീന്ദ്രൻ, അജിത നമ്പ്യാർ, സി. സദാനന്ദൻ, എൻ.പി.അനിൽകുമാർ, കെ.പി. രമേശൻ എന്നിവർ സംസാരിച്ചു. കിഡ്സൺ കോർണറിലെ എസ്.കെ. പൊറ്റക്കാട്ട് സ്ക്വയറിൽ നടന്ന സമാപനം പ്രൊഫ. കെ. പാപ്പൂട്ടി ഉദ്ഘാടനം ചെയ്തു. ലോകസമാധാനത്തിന് വേണ്ടി എല്ലാ സാംസ്കാരിക സംഘടനകളും ഒപ്പിച്ചു നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലും നമ്മുടെ രാജ്യത്തും യുദ്ധങ്ങളും കലാപങ്ങളും നിത്യ സംഭവമായിരിക്കുന്ന സാഹചര്യമാണുള്ളത്. ഇത് മാനവരാശിക്ക് ആപത്താണ്. യുവകലാസാഹിതി സംസ്ഥാന ട്രഷറർ അഷ്റഫ് കുരുവട്ടൂർ ഐപ്സോ ജില്ലാ സെക്രട്ടറി അഡ്വ. എ.കെ. സുകുമാരൻ, ഇപ്റ്റ ജില്ലാ സെക്രട്ടറി സി.പി. സദാനന്ദൻ, എ. ഷാജു എന്നിവർ സംസാരിച്ചു. ഡോ. ശശികുമാർ പുറമേരി അധ്യക്ഷനായ ചടങ്ങിൽ ടി. ഹസ്സൻ സ്വാഗതവും വനിതാകലാസാഹിതി അനീസ സുബൈദ നന്ദിയും പറഞ്ഞു. സി.എസ്. എലിസബത്ത്, ഹസീന വിജയൻ, വിജയകുമാർ പൂതേരി, ഗായത്രി കെ, ജിതിനം രാധാകൃഷ്ണൻ, ഷൈജു പി , വി പി പ്രകാശൻ, ജയശങ്കർ കിളിയം കണ്ടി, സുമതി ഹരിഹർ തുടങ്ങിയവർ നേതൃത്വം നൽകി.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:30
കൊയിലാണ്ടി: ഗോസമൃദ്ധി- എന്.എല്.എം ഇന്ഷുറന്സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്പ്പെടെയുള്ള കന്നുകാലികള്ക്കും അവയെ വളര്ത്തുന്ന കര്ഷകര്ക്കും പരിരക്ഷ നല്കുന്നതാണ്
അത്തോളി: ആർ.ജെ ഡി അത്തോളി പഞ്ചായത്ത് തല മെമ്പർഷിപ്പ് വിതരണം ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ നാരായണൻ കിടാവ് മുതിർന്ന നേതാവ്
കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച് രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി
നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് ഏതാനും വാർഡുകളിലെ ഇന്ത്യൻ ഗ്യാസ് ഗുണഭോക്താക്കൾക്ക് ഏജൻസി ഓഫിസ് അത്തോളിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് മാറ്റിയത് ഇരുട്ടടിയായി. അത്തോളി