ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പൂക്കാട് എഫ് എഫ് ഹാളിൽ സംഘടിപ്പിച്ച വയോജന കലോത്സവം നാടിന് വേറിട്ട അനുഭവമായി . കലോത്സവത്തിൽ നൂറ് കണക്കിന് ആളുകളാണ് പങ്കെടുത്തത്. ചേമഞ്ചേരി പഞ്ചായത്ത് വയോജന ക്ലബ്ബിൻ്റേയും ഇരുപത് വാർഡുകളിലായി രൂപീകരിച്ച 154 വയോജന അയൽസഭകളുടേയും നേതൃത്വത്തിലാണ് പഞ്ചായത്തിലെ ഏല്ല മേഖലകളിൽ നിന്നും വയോജനങ്ങൾ ആഘോഷവേദിയിലേക്കെത്തിയത്. കലാ സാഹിത്യ ക്വിസ് മത്സരങ്ങൾ ചിത്രരചന ക്ളേമോഡലിംഗ് ഗ്രൂപ്പ് ഡാൻസ് , സിംഗിൾ ഡാൻസ് നാടോടിപ്പാട്ട്
തിരുവാതിരക്കളി സ്കിറ്റ് മോണോ ആക്ട് പ്രഛന്ന വേഷം ഒപ്പന എന്നീ ഇനങ്ങളിലായി നിരവധി വയോജനങ്ങൾ മത്സരത്തിൽ പങ്കെടുത്ത് കൊണ്ട് അവരുടെ കഴിവുകൾ പ്രകടിപ്പിച്ചു. കലോത്സവം രാവിലെ പത്ത് മണിക്ക് സിനിമാ സീരിയൽ ആർട്ടിസ്റ്റ് ബാബുരാജ്
ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിൽ അദ്ധ്യക്ഷത വഹിച്ചു. ആശംസകൾ നേർന്ന് കൊണ്ട് വൈസ് പ്രസിഡണ്ട് ഷീല ടീച്ചർ
ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി അനിൽകുമാർ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാരായ അബ്ദുൾ ഹാരിശ് സന്ധ്യ ഷിബു അതുല്യ ബൈജു
വയോജന ക്ലബ് പ്രസിഡണ്ട് ടി കെ ദാമോധരൻ സെക്രട്ടറി ടി വി ചന്ദ്രഹാസൻ എന്നിവർ സംസാരിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ രമ്യ കെ.ആർ സ്വാഗതവും പി.സി സതീഷ്ചന്ദ്രൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. മത്സരത്തിൽ പങ്കെടുത്തവർക്കുള്ള ഉപഹാരങ്ങൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിൽ വിതരണം ചെയ്തു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30
:അരിക്കുളം: ഈരൻ കുഞ്ഞാലി കുഞ്ഞിക്കണ്ണൻ (96) അന്തരിച്ചു. ഭാര്യ : പരേതയായ അമ്മാളു ആറുകണ്ടത്തിൽ (ചാവട്ട്). മക്കൾ: ദേവി , യശോദ,
ഉള്ള്യേരി : ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദന സദസ്സ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍കുമാര്‍
അന്തരിച്ച പ്രസിദ്ധ ഗായകൻ മണക്കാട്ട് രാജനെ സൗഹാർദ്ദ പെരുവട്ടൂർ അനുസ്മരിക്കുന്നു. ഹൃദയ വാഹിനി … എന്ന പേരിൽ ഓഗസ്റ്റ് 24
കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ