കാരയാടില്‍ പ്രൊഫഷണല്‍ നാടക രാവിന് ഡിസംബര്‍ 26 ന് തിരശ്ശീല ഉയരും

കാരയാട് സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ ധനശേഖരണാര്‍ത്ഥം ഡിസംബര്‍ 26 മുതല്‍ 31 വരെ പ്രൊഫഷണല്‍ നാടക രാവ് സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കാരയാട് സുരക്ഷ പെയിന്‍ ആൻ്റ് പാലിയേറ്റീവ് കെയര്‍ സാന്ത്വന പരിചരണ മേഖലയില്‍ മൂന്ന് വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയാണ്. ഒട്ടെറേ കിടപ്പു രോഗികള്‍ക്ക് താങ്ങും തണലുമാകാന്‍ സാധിച്ചിട്ടുണ്ട്. സ്വന്തമായ സ്ഥലവും ആധുനിക സജ്ജീകരണങ്ങളോടെയുമുളള കെട്ടിടവും സജ്ജമാക്കാനാണ് നാടകരാവിലൂടെ സമാഹരിക്കുന്ന തുക വിനിയോഗിക്കുക.

26ന് വൈകീട്ട് അഞ്ച് മണിയ്ക്ക് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നാടക രാവ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രാത്രി ഏഴ് മണിയ്ക്ക് മിഠായി തെരുവ് നാടകം അരങ്ങേറും. 27ന് രാത്രി ചിറക്, 28ന് മുച്ചീട്ട് കളിക്കാരന്റെ മകള്‍, 29ന് അപ്പ, 30ന് ഉത്തമന്റെ സങ്കീര്‍ത്തനം,31ന് കോഴിക്കോട് അനില്‍ദാസ് നയിക്കുന്ന ഗസല്‍ നിലാ.

സമാപന സമ്മേളനം ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ വി.എം.ഉണ്ണി, ഒ.കെ.ബാബു, എം.സി.കുഞ്ഞിരാമന്‍, വി.കെ.ബൈജു, അനില്‍ കോളിയോട്ട്, എം.ബീന എന്നിവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.

Previous Story

കേരളത്തിലെ ഏറ്റവും മികച്ച മെഡിക്കല്‍ എന്‍ട്രന്‍സ് വിജയശതമാനം: ഡോ. ജെപീസ് ക്ലാസ്സസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആദരവ് നല്‍കുന്നു

Next Story

പെരുവട്ടൂർ എൽ.പി സ്കൂൾ വിദ്യാർഥികൾക്കായി ‘നാരങ്ങാ മിഠായി’ ഏകദിനപഠന ക്യാമ്പ് നടത്തി

Latest from Local News

മൂടാടി പഴയ പഞ്ചായത്ത് ഓഫീസിന് സമീപം,ഇന്ദുരാഗത്തിൽ പി.എം ഇന്ദിര അന്തരിച്ചു

നന്തി വീമംഗലം : മൂടാടി പഴയ പഞ്ചായത്ത് ഓഫീസിന് സമീപം, ഇന്ദുരാഗത്തിൽ പി.എം ഇന്ദിര (83) അന്തരിച്ചു. ഭർത്താവ്: യു. കേളപ്പൻ

കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് തരുവണ സ്വദേശിയായ 30 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ ജോലി

തൊഴിലുറപ്പ് വേതനം ഓണത്തിന് മുൻപ് വിതരണം ചെയ്യണം

മേപ്പയ്യൂർ: തൊഴിലുറപ്പ് തൊഴിലാളികളുടെ കഴിഞ്ഞ കാല മുഴുവൻ തൊഴിലുറപ്പ് വേതനവും ഓണത്തിന് മുൻപ് വിതരണം ചെയ്യണമെന്നും, തൊഴിൽ ദിനങ്ങൾ ഇരട്ടിയായി വർദ്ദിപ്പിക്കണമെന്നും

സീറ്റൊഴിവ്

  കൊയിലാണ്ടി:നന്തി ശ്രീശൈലം സത്യസായി സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസ് ഫോർ വിമൻ ബി.എ. ഇക്കണോമിക്‌സ്, ബി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ്25 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ്25 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ശിശു രോഗവിഭാഗം ഡോ : ദൃശ്യ. എം