മനുഷ്യർക്കിടയിൽ പരസ്പര ബഹുമാനവും സ്നേഹവും പകർന്ന് നൽകാനും, ആത്മീയ ഒന്നിത്യത്തിന് വേണ്ടി വിശ്വാസികളെ ക്രമപ്പെടുത്തി എടുക്കുന്നതുമാണ് ആത്മീയ സംഗമങ്ങൾ. രാജ്യപുരോഗതിക്കും സമാധാനത്തിനും ഊന്നൽ നൽകുന്ന ഇത്തരം പരിപാടികൾ വിശ്വാസികളെ ആത്മീയ രംഗത്ത് കൂടുതൽ ഊർജസ്വലരാക്കി സേവന, സാന്ത്വന രംഗങ്ങളിൽ മനുഷ്യർക്ക് നന്മ ചെയ്യാൻ പ്രേരിപ്പിക്കുന്നു. ഇതിൻ്റെ ഭാഗമായാണ് വർഷം തോറും പുറക്കാട് കേന്ദ്രമായി ആത്മീയ സംഗമങ്ങൾ നടത്തി വരാറുള്ളത്. ഈ വർഷത്തെ ആത്മീയ സംഗമം ഡിസംബർ 24 ചൊവ്വ കാലത്ത് 10 മണി മുതൽ നടക്കും.
എഴുപത് വർഷത്തോളമായി മതാധ്യാപന രംഗത്ത് നിസ്വാർത്ഥമായി സേവനം ചെയ്യുന്ന നവതി പിന്നിട്ട, പുറക്കാട് ആത്മീയ സമ്മേളനത്തിന് നേതൃത്വം നൽകി വരുന്ന പുറക്കാട് ഉസ്താദിൻ്റെ (പുറക്കാട് മുഹ് യിദ്ദീൻ കുട്ടി മുസ്ലിയാർ) ജീവ ചരിത്രം അനാവരണം ചെയ്യുന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനം കേരള സ്പോർട്സ് ആൻ്റ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ വടകര എം.പി ഷാഫി പറമ്പിലിന് നൽകി പ്രകാശനം ചെയ്യും.
ആത്മീയ – പ്രാർത്ഥനാ സംഗമങ്ങൾക്ക് പേരോട് അബ്ദുറഹ്മാൻ സഖാഫി, ടി.കെ.അബ്ദുറഹ്മാൻ ബാഖവി മടവൂർ, മുനീർ സഖാഫി ഓർക്കാട്ടേരി , റാഫി അഹ്സനി കാന്തപുരം ,സയ്യിദ് ഇസ്മായിൽ ബാഫഖി, ഇ.കെ.അബൂബക്കർ ഹാജി, അബൂബക്കർ സഖാഫി വെണ്ണക്കോട്, ശകീർ ഹൈതമി, അഷ്റഫ് സഖാഫി, എസ് , പി,എച്ച് സഅദുദ്ദീൻ തങ്ങൾ, വിവിധ പ്രദേശങ്ങളിലെ സയ്യിദുമാർ | ഖാസിമാർ, മുദരിസുമാർ, ശിഷ്യന്മാർ തുടങ്ങി മത രംഗത്ത് നേതൃത്വം നൽകുന്ന പണ്ഡിതന്മാർ നേതൃത്വം നൽകും.