തണൽ കൊയിലാണ്ടിയിൽ ജനകീയ പണം പയറ്റ് സംഘടിപ്പിച്ചു. ബദ്രിയ്യ മദ്റസക്ക് സമീപം നടന്ന ചടങ്ങിൽ പ്രവാസി പ്രമുഖ വ്യവസായി എ. എം. പി അബ്ദുൾ ഖാലിക്കിൽ നിന്നും ഫണ്ട് തണൽ കൊയിലാണ്ടി ചെയർമാൻ സിദ്ദീക്ക് കൂട്ടുമ്മുഖം ഏറ്റുവാങ്ങി.
ചടങ്ങിൽ കെ. നൂറുദ്ദീൻ സ്വാഗതം പറഞ്ഞു. വി.കെ ആരിഫ് അധ്യക്ഷനായി. ചടങ്ങിൽ വി. പി. ഇബ്രാഹിം കുട്ടി, രാജേഷ് കീഴരിയൂർ, എ. അസീസ്, അമേത്ത് കുഞ്ഞഹമ്മദ്, സഹീർ ഗാലക്സി, അൻസാർ കൊല്ലം, ത്വൽഹത്ത് കൊയിലാണ്ടി, അഡ്വ. കെ.പി. പി അബൂബക്കർ, എ.എം. പി. ബഷീർ, വി. പി. അബ്ദുൾ ലത്തീഫ് എന്നിവർ സംസാരിച്ചു.
എം. അബ്ദുൾ മജീദ്, ബദ്രിയ്യ മമ്മൂട്ടി, അബ്ദുറഹ്മാൻ സഹായി, തണൽ വനിത വിങ്ങ്, തണൽ സ്റ്റുഡൻസ് കലക്റ്റീവ് പ്രവർത്തകർ, വിവിധ സന്നദ്ധ പ്രവർത്തകർ, രാഷ്ട്രിയ- സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.