കൊയിലാണ്ടി പെരുവട്ടൂർ എൽ പി സ്കൂൾ മൂന്ന് നാല് ക്ലാസ്സുകളിലെ വിദ്യാർഥികൾക്കായി ‘നാരങ്ങാ മിഠായി’ ഏകദിനപഠന ക്യാമ്പ് നടത്തി. വിദ്യാർഥികളിൽ വ്യക്തിത്വ വികാസo, നേതൃത്വ ക്ഷമത, സംഘബോധം, സഹകരണ മനോഭാവം, ആത്മവിശ്വാസം, തുടങ്ങിയവ വളർത്താൻ ഉതകിയതായിരുന്നു ക്യാമ്പ്. കല, സംഗീതം, അഭിനയം, ഒറീഗാമി, പരീക്ഷണങ്ങൾ, യോഗ തുടങ്ങി അറിവിന്റെ വ്യത്യസ്ത തലങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് കടന്ന് ചെല്ലാൻ പറ്റുന്ന രീതിയിലാണ് ക്യാമ്പിലെ പരിപാടികൾ ആസൂത്രണം ചെയ്തത്. പഠന ക്യാമ്പ് ഉദ്ഘാടനം വാർഡ് കൺസിലർ ജിഷ പുതിയേടത് നിർവഹിച്ചു. പി.ടി.എ പ്രിസിഡന്റ് അനീഷ് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സി.കെ. ഇന്ദിര, എം. പി .ടി .എ പ്രസിഡന്റ് കെ.റോഷ്‌ന, മാനേജ്‍മെന്റ് പ്രതിനിധി സിറാജ് ഇയ്യഞ്ചേരി, രാജഗോപാലൻ, ബാസിൽ, ആർ. കെ.നൗഷാദ്, പി.നിഷിദ, പി. ബാലകൃഷ്ണൻ, ഉഷശ്രീ എന്നിവർ സംസാരിച്ചു.